യുവതി നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയാണ്.
കോഴിക്കോട് കാരശ്ശേരിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാരശ്ശേരി സ്വദേശിനി സ്വപ്നയ്ക്കാണ് പരിക്കേറ്റത്. യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ ഇവരെ അക്രമി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.
നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയാണ് സ്വപ്ന. ഗുരുതരമായി പരിക്കേറ്റ സ്വപ്നയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. എന്നാൽ യുവതിയുടെ ആദ്യ ഭർത്താവാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.