UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മടപ്പള്ളി കോളജ് സംഘര്‍ഷം:13 എസ്എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; മുന്നു പേര്‍ റിമാന്‍ഡില്‍

എസ്എഫ്‌ഐ കോളജ് യൂനിറ്റ് പ്രസിഡന്റ് അമല്‍ രാജ്, സെക്രട്ടറി ജിഷ്ണു, യൂനിവേഴ്‌സിറ്റി യുനിയന്‍ കൗണ്‍സിലര്‍ ജിജോ എന്നിവരെയാണ് വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

കോഴിക്കോട് വടകരയിലെ മടപ്പള്ളി ഗവണ്‍മെന്റ് കോളജിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ച സംഭവത്തില്‍ 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍. ക്യാംപസിലെ കെഎസ് യു, ഫെറ്റേര്‍ണിറ്റി മൂവ്‌മെന്റ് തുടങ്ങിയ സംഘടനാ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന കേസിലാണ് നടപടി. ഈ സംഘടനയിലെ വനിതാ പ്രവര്‍ത്തരെ അസഭ്യം പറയികയും മര്‍ദിച്ചെന്നും പരാതി ഉയര്‍ന്നതിന് പിറകെയാണ് നടപടി. വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ 19 നായിരുന്നു സംഭവം.

എസ്എഫ്‌ഐ കോളജ് യൂനിറ്റ് പ്രസിഡന്റ് അമല്‍ രാജ്, സെക്രട്ടറി ജിഷ്ണു, യൂനിവേഴ്‌സിറ്റി യുനിയന്‍ കൗണ്‍സിലര്‍ ജിജോ എന്നിവരെയാണ് വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ 21 വിദ്യാര്‍ഥികളെ പ്രതിചേര്‍ത്ത് 5 കേസുകളാണ് ചോമ്പാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതിപട്ടിയിലുള്ള എട്ടുപേര്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകരായ സല്‍വ അബ്ദുല്‍ ഖാദര്‍, സഫ്വാന , ആദില്‍, എംഎസ്എഫ് നേതാവും ഹരിത ജില്ലാ സെക്രട്ടറിയുമായ സാഹിബ തംജിത, വടകര മണ്ഡലം ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ഒഞ്ചിയം, കെഎസ് യു  പ്രവര്‍ത്തകന്‍ മുനവിര്‍ എന്നിവരാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍.

ക്യാംപസില്‍ വെച്ച് എസ്എഫ്‌ഐ, എംഎസ്എഫ്, ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു കോളജിന് പുറത്ത് നടന്നത്. സംഘര്‍ത്തിനിടെ പ്രദേശവാസികള്‍ക്കും, വ്യാപാരികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ വടകര ഗവണ്മെന്റ് ആശുപത്രിയിലും മടപ്പള്ളിയിലെ വ്യാപാരിയായ കുരിക്കലിന്റെവിട മനോഹരന്‍, തൊട്ടടുത്ത് നിന്നിരുന്ന ഊരാളി വീട്ടില്‍ മനോജന്‍ എന്നിവരെയും മാഹി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അതേസമയം, അടുത്തിടെ നടന്ന യൂനിയന്‍ തിരഞ്ഞെടുപ്പിന് ശേഷം ക്യാംപസില്‍ സംഘര്‍ഷം പതിവാണെന്നാണ് ഫെറ്റേര്‍ണിറ്റി മുവ്‌മെന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെ പ്രതികരണം. കെഎസ്‌യു പ്രവര്‍ത്തകന്‍ അജ്ഫാനെ ക്യാപസില്‍ വച്ച് എസ്എഫ്‌ഐ പ്രവര്‍ക്കര്‍ മര്‍ദിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. കോളജിലെ ശുചിമുറിക്ക് സമീപത്ത് വച്ച് മര്‍ദിച്ച അജ്ഫാനെതിരെ വധഭീഷണി മുഴക്കിയതായും ഫെറ്റേര്‍ണിറ്റിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതിനുശേഷം കോളജിന് പുറത്ത് ബസ്റ്റോപ്പില്‍ വച്ചും സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ഇതു ചോദ്യം ചെയ്തതിനാണ് ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകരായ സല്‍വ അബ്ദുല്‍ ഖാദര്‍, സഫ്വാന, ആദില്‍, എംഎസ്എഫ് നേതാവ് സാഹിബ തംജിത എന്നവര്‍ക്കുനേരയും കയ്യേറ്റം നടന്നെന്നും, അപമാനശ്രമം ഉണ്ടായതായും  അസഭ്യം പറഞ്ഞതായും  അവര്‍ പറയുന്നു. ക്യാംപസില്‍ ജനാധിപത്യപരമായ സംഘടനാ പ്രവര്‍ത്തനം എസ്എഫ്‌ഐ ഇടപെട്ട് തടയുകയാണെന്നും എംഎസ്എഫ്, ഫെറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍, ക്യാപസിന് പുറത്തുനിന്നം സംഘടിച്ചെത്തിയവരാണ് പ്രശ്‌നത്തിന് കാരണമെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. ക്യാംപസില്‍ മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണം തെറ്റാണ്. യുനിയന്‍ തിരഞ്ഞെടുപ്പിലടക്കം ഈ സംഘടകള്‍ മല്‍സര രംഗത്തുണ്ടായിരുന്നെന്നും എസ്എഫ് ഐ മടപ്പള്ളി യൂനിറ്റുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ വ്യാപാരികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 20 ന് കോളജിന് സമീപത്ത് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഇതിനിടെ സംഘര്‍്ഷത്തെ തുടര്‍ന്ന് കോളജ് തിങ്കളാഴ്ചവരെ അടച്ചിട്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍