UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിപ ബാധിച്ച് മരിച്ച മൂസയുടെ മൃതദേഹം ദഹിപ്പിക്കില്ല: പത്തടി ആഴത്തില്‍ കുഴിച്ചിടും

ജില്ലയില്‍ ഒരാള്‍ക്കു കൂടി നിപ ബാധ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കുന്ന നഴ്‌സിങ്ങ് വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചത്.

നിപ ബാധിതനായി ഇന്നുമരിച്ച പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുസയുടെ മൃതദേഹം ദഹിപ്പിക്കില്ല. മതവിശ്വാസ പ്രകാരം സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ താല്‍പര്യം പരിഗണിച്ചാണ് നടപടി. നിപ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ വൈദ്യുത ശ്മശനത്തില്‍ ദഹിപ്പിക്കണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിലപാട്. ബന്ധുക്കള്‍ക്ക എതിര്‍പ്പുണ്ടെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത്‌ മറവ് ചെയ്യാന്‍ അനുവദിക്കുമെന്നും അധികൃതകര്‍ അറിയിച്ചു. വൈറസ് പടരാതിരിക്കാന്‍ മൃതദേഹം സംസ്‌കരിക്കുന്ന കുഴിയില്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ബീച്ചിന് സമീപത്തുള്ള കണ്ണപ്പറമ്പ് പൊതു ശ്മാശനത്തിലായിരിക്കും സംസ്‌കാരം.

ഇതിനിടെ കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കു കൂടി നിപ ബാധ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കുന്ന നഴ്‌സിങ്ങ് വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ നിപ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.

അതേസമയം നിപ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന ആരോഗ്യ വകുപ്പിന്റെ പ്രതികരണം നിലനില്‍ക്കെതന്നെ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് വിലക്ക്. സര്‍ക്കാര്‍ പരിപാടികള്‍ ഉള്‍പ്പെടെ നിര്‍ത്തിവയക്കാനാണ് ജില്ലകലക്ടര്‍ യുവി ജോസിന്റെ ഉത്തരവ്. ഇതിന്റെ ഭാഗമായി പരിശീലന ക്ലാസുകള്‍, ട്യൂഷന്‍ എന്നിവ ഒഴിവാക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷയും മാറ്റിയിട്ടുണ്ട്. സിവില്‍ പോലീസ്‌ ഓഫിസര്‍ പരീക്ഷയാണ് മാറ്റിയതെന്ന് പിഎസ് സി അധികൃതര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍