UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിന്റെ വിപ്ലവ നക്ഷത്രം 100 ന്റെ നിറവില്‍; കെആര്‍ ഗൗരിയമ്മയുടെ പിറന്നാള്‍ ആഘോഷം ഇന്ന്

രാവിലെ 11ന് ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗൗരിയമ്മ കേക്ക് മുറിക്കുന്നതോടെ ജെഎസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പിറന്നാള്‍ ആഘോഷപരിപാടികള്‍ക്കും തുടക്കമാവും.

മലയാളികളുടെ സ്വന്തം വിപ്ലവനായിക കെആര്‍ ഗൗരിയമ്മ ശതാബ്ദി നിറവില്‍. കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമായ ഗൗരിയമ്മക്ക് ഇന്ന് 99 പൂര്‍ത്തിയാവും. ഗൗരിയമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി ചാത്തനാട്ടെ വസതിയില്‍ നേതാക്കളുടെയും നാട്ടുകാരുടെയും നീണ്ട നിരയാണുള്ളത്. ഇന്ന് രാവിലെ 11ന് ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗൗരിയമ്മ കേക്ക് മുറിക്കുന്നതോടെ ജെഎസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പിറന്നാള്‍ ആഘോഷപരിപാടികള്‍ക്കും തുടക്കമാവും.
അമ്പലപ്പുഴ പാല്‍പ്പായസം ഉള്‍പ്പടെ വിഭവ സമൃദ്ധമായ സദ്യയും അഥിതികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഗൗരിയമ്മ സ്വന്തം നിലയ്ക്ക്‌ ആരെയും പിറന്നാളിന് ക്ഷണിച്ചിട്ടില്ലെങ്കിലും ജെഎസ്എസ് നേതാക്കളുടെ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. പിറന്നാളും ശതാബ്ദി ആഘോഷവുമായതിനാല്‍ മിക്ക നേതാക്കളും എത്തുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍  അംഗമായിരുന്ന കെ ആര്‍ ഗൗരിയമ്മ ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്ത വ്യക്തിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സിപിഎമ്മില്‍ നിന്നും അച്ചടക്ക നടപടി നേരിട്ട് പുറത്തുവന്നപ്പോള്‍ ജെഎസ്എസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കേരള രാഷ്ട്രീയത്തില്‍ തന്റെ നിലപാട് ഉറപ്പിച്ച അവര്‍ പിന്നീട് യുഡിഎഫിന്റെ ഭാഗമാവുകയും ചെയ്തു. എകെആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും മന്ത്രിയായി പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. എന്നാല്‍ തകര്‍ച്ചയുടെ വക്കിലാണ് ഇപ്പോള്‍ ജെഎസ്എസ്.

നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഗൗരിയമ്മയെ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ തുടങ്ങിയവര്‍ വസതിയില്‍ സന്ദര്‍ശിച്ച് ആശംകള്‍ അറിയിച്ചിരുന്നു.

അവള്‍ക്കും അവളോടൊപ്പമുള്ളവര്‍ക്കും ഒപ്പം ഞങ്ങളും; സംയുക്ത പ്രസ്താവനയുമായി മലയാള സിനിമ ലോകം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍