UPDATES

ശാന്തിവനത്തില്‍ മരം മുറിക്കുന്നതിനെതിരെ മുടി മുറിച്ച് പ്രതിഷേധിച്ച് സ്ഥലമുടമ മീന മേനോന്‍

രാവിലെ ശാന്തിവന സംരക്ഷണ സമിതി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കെ എസ് ഇ ബി പിന്‍മാറിയിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം കൂടുതല്‍ പോലീസുമായി വന്ന് മരക്കൊമ്പുകള്‍ മുറിക്കുകയായിരുന്നു.

പറവൂര്‍ ശാന്തിവനത്തില്‍ പോലീസ് സംരക്ഷണത്തില്‍ ടവര്‍ കടന്നു പോകുന്ന പാതയിലെ മരങ്ങളുടെ ശിഖരങ്ങള്‍ കെ എസ് ഇ ബി മുറിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് ശാന്തിവനം ഉടമ മീന മേനോന്‍ മുടി മുറിച്ചു. “നിങ്ങള്‍ കാണിച്ച നിരുത്തരവാദിത്വത്തിനും നിങ്ങള്‍ വെക്കുന്ന പച്ചത്തുരുത്തിനുമുള്ള മറുപടിയാണിത്” എന്നു പറഞ്ഞായിരുന്നു മീന തന്റെ മുടി മുറിച്ചത്. പ്രതിഷേധ സൂചകമായി മുടി മുഖ്യമന്ത്രിക്കും വൈദ്യുത മന്ത്രിക്കും അയയ്ക്കുമെന്നും അവര്‍ പറഞ്ഞു.

രാവിലെ ശാന്തിവന സംരക്ഷണ സമിതി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കെ എസ് ഇ ബി പിന്‍മാറിയിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം കൂടുതല്‍ പോലീസുമായി വന്ന് മരക്കൊമ്പുകള്‍ മുറിക്കുകയായിരുന്നു. ഇപ്പോള്‍ വൈദ്യുതി ടവറിലൂടെ ലൈന്‍ വലിക്കുന്നതടക്കം എല്ലാ ജോലികളും പൂര്‍ത്തിയായിരിക്കുന്നു. അപ്പോഴാണ് വൈദ്യുത ലൈനിനു ഭീഷണിയായി നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വന്നത്. ഇന്നലെ തന്നെ ആവശ്യം അറിയിച്ചുകൊണ്ട് സ്ഥല ഉടമയ്ക്ക് നോട്ടീസും നല്‍കിയിരുന്നു. അതിന്‍ പ്രകാരം രാവിലെ എത്തിയ കെ എസ് ഇ ബി ജീവനക്കാര്‍ക്ക് പ്രതിഷേധത്തിന്റെ ഭാഗമായി പിന്‍മാറിയിരുന്നു എങ്കിലും പിന്നീട് തിരിച്ചെത്തി.

നിലവില്‍ പതിമൂന്നര മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള മരച്ചില്ലകളാണ് മുറിക്കുന്നത്. മരച്ചില്ലകള്‍ മുറിക്കുന്നതിനിടയിലാണ് മുടി മുറിച്ചു പ്രതിഷേധവുമായി മീന മേനോന്‍ എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ജൈവ സംരക്ഷണത്തെക്കുറിച്ചുമെല്ലാം പറയുമ്പോഴും ശാന്തിവനത്തിന്റെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് മീന മേനോന്‍ ചൂണ്ടിക്കാട്ടുന്നത്.

Read More : ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി വിളിച്ച യോഗം കോണ്‍ഗ്രസും മമതയും ബഹിഷ്‌കരിച്ചു, ഇടതുപാര്‍ട്ടികള്‍ പങ്കെടുത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍