UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്ആർടിസി; നിയമന ഉത്തരവ് ഏറ്റുവാങ്ങിയത് 1472 പേർ മാത്രം

 45 ദിവസത്തിനുള്ളിൽ  ലിസ്റ്റിൽ നിന്നും 500 ഒാളം പേർകൂടി  ജോലിയിൽ പ്രവേശിക്കുമെന്നാണ് വിലയിരുത്തുന്നത്. 

ഹൈക്കോടതി വിധിയെത്തുടർന്ന് 3862 എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ട ഒഴിവിലേക്ക‌് ഇന്നലെ നിയമനം നേടിയത് 1472 റിസർവ‌് കണ്ടക്ടർമാർ മാത്രം. വ്യാഴാഴ‌്ച കെഎസ‌്ആർടിസി ചീഫ‌് ഓഫീസിലേക്ക‌്  പിഎസ്‌സിയുടെ നിയമന ശുപാർശ ലഭിച്ച 4051 പേരിൽ നിന്നള്ളവരാണ് ഇവർ. അതേസമയം  നിയമനശുപാർശ ലഭിച്ചവർക്ക‌്  ജോലിയിൽ ചേരാനുള്ള നിയമാനുസൃത ഇളവ‌്  കാലപരിധിയായ 45 ദിവസത്തിനുള്ളിൽ  ലിസ്റ്റിൽ നിന്നും 500 ഒാളം പേർകൂടി  ജോലിയിൽ പ്രവേശിക്കുമെന്നാണ് വിലയിരുത്തുന്നത്.

നിയമനം ലഭിച്ചവർക്ക്  അതാത് ഡിപ്പോകൾക്ക് കീഴിൽ രണ്ട് ദിവസത്തെ ഒാറിയന്റേഷൻ ക്ലാസുകൾക്കും മതിയായ മറ്റ് പരിശീനങ്ങൾക്കും ശേഷമായിരിക്കും സ്വതന്ത്ര ചുമതല നൽകുക. മുൻ കാലങ്ങളിലേത്  പോലുള്ള പരിശീലനം ഇത്തവണ ത്തെ പ്രത്രേക സാഹചര്യം മുൻ നിർത്തി ഉണ്ടാവില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

ജോലിയിൽ പ്രവേശിക്കുന്നവർക്ക് റിസർവ് കണ്ടക്ടർമാർ ആയിട്ടാണ് നിയമനം. 240 ദിവസം പൂർത്തിയാക്കിയാൽ ഗ്രേഡ് കണ്ടക്ടറാക്കും. അതിനുശേഷം ഒരുവർഷം പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്ഥിരം കണ്ടക്ടർ നിയമനം നൽകും. നിലവിൽ കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവർത്ത് ഒരുമാസത്തെ താൽക്കാലിക ലൈസൻസ് നൽകി എത്രയും പെട്ടെന്ന് ബസുകളിൽ നിയോഗിക്കും. പുതിയതായി നിമനം നേടിയവർ ഒരാഴ്ചയ്ക്കകം ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്നും അധികൃതർ പറയുന്നു.

എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട ഒഴിവിലേക്ക്  എത്രയും പെട്ടെന്ന് നിയമനം  പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിയമന നടപടികൾ മുന്നോട്ട് നീങ്ങുന്നത്.

2007 മുതല്‍ ‘നസീര്‍ പി കെ കെഎസ്ആര്‍ടിസി’ എന്നാണ് ഈ മനുഷ്യന്റെ പേര്; ഇനി..?

ഇതില്‍ കൂടുതല്‍ എന്ത് ബംപറടിക്കാനാണ്? കെഎസ്ആര്‍ടിസിയില്‍ നിയമന ഉത്തരവ് വാങ്ങാനെത്തിയവര്‍ക്ക് പറയാനുള്ളത്

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍