UPDATES

ട്രെന്‍ഡിങ്ങ്

കെഎസ്ആർടിസി തളരുന്നു; ഇന്നലെ മാത്രം മുടങ്ങിയത് 1,763 സർവീസുകൾ; നിയമനം ലഭിച്ചവർ 20 ന് ഹാജരാവണം

പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാർക്ക് പിന്തുണയുമായി സ്ഥിരം ജീവനക്കാർ നിസ്സഹകരണംകൂടി തുടങ്ങിയതാണ് പ്രശനം രൂക്ഷമാക്കിയത്.

താത്കാലിക കണ്ടക്ടർമാരെ ഹൈക്കോടതി വിധിപ്രകാരം പിരിച്ചുവിട്ടതിനെത്തുടർന്ന് പ്രതിസന്ധി രൂക്ഷമായ കെഎസ്ആർടിസിയിൽ ഇന്നലെ മാത്രം മുടങ്ങിയത് 1763 സർവീസുകൾ. ഇതോടെ മധ്യ, വടക്കൻ ജില്ലകളിൽ യാത്രാക്ലേശവും രൂക്ഷമായി. തിരുവനന്തപുരം മേഖലയിൽ 622, എറണാകുളം കേന്ദ്രമായ മധ്യമേഖലയിൽ 769, കോഴിക്കോട് ഉൾപ്പെടുന്ന മലബാർ മേഖലയിൽ 372 എന്നിങ്ങനെയാണ്  മുടങ്ങിയ ഷെഡ്യൂളുകൾ .

അതേസമയം, പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാർക്ക് പിന്തുണയുമായി സ്ഥിരം ജീവനക്കാർ നിസ്സഹകരണംകൂടി തുടങ്ങിയതാണ് പ്രശനം രൂക്ഷമാക്കിയത്. സ്ഥിരംജീവനക്കാരെ ഉപയോഗിച്ച് പരമാവധി ബസുകൾ ഓടിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് താത്കാലിക കണ്ടക്ടർമാരെ നിയോഗിച്ചിരുന്ന ഷെഡ്യൂളുകൾ ഏറ്റെടുക്കാൻ സ്ഥിരംജീവനക്കാരുടെ നിസ്സഹകരണം. അധികവേതനം ഉൾപ്പെടെ നൽകുമെന്ന് വ്യക്തമാക്കിയിട്ടും ഇവർ നിസ്സഹകരണവുമായി മുന്നോട്ട് പോവുയായിരന്നു. ജീവനക്കാരുടെ സംഘടനകളും നടപടികളോട് സഹകരിക്കുന്നില്ല.

നിലവിൽ 1000 ഷെഡ്യൂളുകളിലാണ് താത്കാലികക്കാരെ വിന്യസിച്ചിരുന്നത്. ഇതിൽ പകുതിയെങ്കിലും സ്ഥിരം ജീവനക്കാരെക്കൊണ്ട് നികത്താനാണ് ഇപ്പോഴത്തെ നീക്കം. അവധിയുൾപ്പെടെ വെട്ടിച്ചുരുകി താൽക്കാലി ജീനവക്കാർ ജോലി നോക്കിയിരുന്ന സർവീസുകളിൽ 80 ശതമാനം എങ്കിലും പുനസ്ഥാപിക്കാനാണ് അധികൃതരുടെ നീക്കം. പ്രതിസന്ധി മറികടക്കുന്നത് ഉൾപ്പെടെ ചർച്ചചെയ്യാൻ ബുധനാഴ്ച ഉന്നതോദ്യോഗസ്ഥരുടെ യോഗവും നിശ്ചയിച്ചിട്ടുണ്ട്. നിയമോപദേശം തേടിയശേഷം പ്രതിസന്ധി ഉൾപ്പെടെ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.

അതേസമയം, തിങ്കളാഴ്ച മുതൽ താത്കാലികക്കാരെ ഒഴിവാക്കിത്തുടങ്ങുകയും സർവീസുകൾ ഉള്‍പ്പെടെ മുടങ്ങുമ്പോഴും തിങ്കളാഴ്ചത്തെ വരുമാനത്തിൽ ‍ കാര്യമായ കുറവില്ലെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 7.49 കോടി രൂപയാണ് തിങ്കളാഴ്ചത്തെ വരുമാനം. പമ്പ ബസുകൾ 56.27 ലക്ഷം രൂപ നേടി.

അതിനിടെ, കണ്ടക്ടർ തസ്തികയിലേക്ക് പിഎസ്സി. നിയമനോപദേശം ലഭിച്ച ഉദ്യോഗാർഥികൾ വ്യാഴാഴ്ച ഹാജരാവണമെന്ന് എം.ഡി. ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ ഉൾപ്പെടെ തിരുവനന്തപുരം കോട്ടയ്ക്കകത്തെ ആസ്ഥാനമന്ദിരത്തിൽ എത്തണമെന്ന് അറിയിപ്പ്. നിയമന ഉത്തരവ് ഇതിനോടകം തപാലിൽ അയച്ചിട്ടുണ്ട്. ഇത് ലഭിക്കാൻ താമസം നേരിടുന്നതുകൊണ്ടാണ് ഉദ്യോഗാർഥികളോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. എന്നാൽ രണ്ട് ദിവത്തിനകം നിയമനം പുർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതും നടപടി വേഗത്തിലാക്കുന്നതിന് കാരണമായി. അഡ്വൈസ് മെമ്മോ ലഭിച്ച 4051 പേരോടും ഹാജരാവാനാണ് നിർദേശം. ഇതിൽ 1456 പേർ വനിതകളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍