UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്ആർടിസിയെ വിശ്വാസമില്ല; രണ്ട് ദിവസത്തിനകം പുതിയ നിയമനം നടത്തണമെന്ന് ഹൈക്കോടതി

പിഎസ് സി ലിസ്റ്റിൽ നിന്നും അഡ്വൈസ് മെമ്മോ നൽകിയവർക്ക് എന്തിനാണ് നിയമനം നൽകാൻ മടിക്കുന്നതെന്നും കോടതി ആരാഞ്ഞു.

എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിറകെ പിഎസ് സി ലിസ്റ്റിൽ നിന്നുള്ള പുതിയ ജീവനക്കാരെ രണ്ട് ദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി. പുതിയതായി നിയമിക്കുന്ന ജീവനക്കാർക്ക് പരിശീലനത്തിന്റെ ആവശ്യമില്ലെന്നും കോടതി ഇന്നു പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു,

പിഎസ് സി ലിസ്റ്റിൽ നിന്നും അഡ്വൈസ് മെമ്മോ നൽകിയവർക്ക് എന്തിനാണ് നിയമനം നൽകാൻ മടിക്കുന്നതെന്നും കോടതി ആരാഞ്ഞു. വിഷയത്തിൽ സർക്കാർ നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കെഎസ്ആർടിസിയെ വിശ്വാസമില്ലെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.

അതേസമയം, എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ, പി എസ് സി ലിസ്റ്റിൽ നിന്നുള്ള നിയമനം എന്നിവ വ്യക്തമാക്കി കെഎസ്ആർടിസി കോടതിയിൽ പുതിയ സത്യവാങ്ങ് മുലം സമർപ്പിച്ചു. ജീവനക്കാരുടെ നിയമനം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സത്യവാങ്ങ് മൂലം. ഇന്നലെ മാത്രം 250 പുതിയ ജീവനക്കാരെ നിയമിച്ചെന്നും സത്യവാങ്ങ്മൂലം പറയുന്നു.

‘നാലായിരം കുടുംബങ്ങളാണ് പട്ടിണിയാകാന്‍ പോകുന്നത്’; കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ കണ്ടത് വികാരനിര്‍ഭര രംഗങ്ങള്‍

980 സർവീസുകൾ മുടങ്ങി; കെഎസ്ആര്‍ടിസിയിൽ പ്രതിസന്ധി രുക്ഷം

Explainer: എം-പാനൽ ജീവനക്കാരുടെ വിഷയം; ഹൈക്കോടതി ചൂരലെടുത്തത് എന്തുകൊണ്ട്? കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമാകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍