UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്ആർടിസി പണിമുടക്ക് മാറ്റിവച്ചു; ആവശ്യങ്ങളിൽ ചർച്ചയാവാമെന്ന് ഗതാഗത മന്ത്രിയുടെ ഉറപ്പ്

ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവ് വന്നതിന് പിറകെയാണ് സംയുക്ത സമര സമിതി ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയത്.

ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിത കാല സമരം മാറ്റി വച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണമുടക്ക് മാറ്റിവച്ചത്. ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവ് വന്നതിന് പിറകെയാണ് സംയുക്ത സമര സമിതി ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയത്.

ജീവനക്കാരുടെ ആവശ്യങ്ങളിൽ‌ പരിഗണിക്കാമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ഉറപ്പ് നൽകിയതായി ചർ‌ച്ചക്ക് ശേഷം സമിതി നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ മാസം 30മുതൽ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കാനും ചർച്ചിയിൽ തീരുമാനമായി.

സമരം തടഞ്ഞ ഹൈക്കോടതി ഉത്തരവ് അംഗീകരിക്കില്ലെന്ന് നേരത്തെ സമര സമിതി അറിയിച്ചിരുന്നു. കോടതിയെ വെല്ലുവിളിക്കുകയല്ലെന്ന് വ്യക്തമാക്കിയ നേതാക്കൾ തൊഴിലാളികൾക്ക് മുന്നിൽ‌ മറ്റ് വഴികളില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചർച്ചക്ക് വിളിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍