UPDATES

ട്രെന്‍ഡിങ്ങ്

കെഎസ്ആർടിസിയിലെ 3,862 എംപാനൽ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും; സർവീസ് താളം തെറ്റിയേക്കും

ഇന്നുമുതൽ പിരിച്ചുവിടൽ നടപടി ആരംഭിക്കുമെന്ന് പറയുമ്പോഴും ജീവനക്കാർക്ക് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ല.

കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്ന് മുതൽ നടപ്പാക്കും. ഇതോടെ കെ എസ് ആർ ടി സിയിലെ 3,862 എം പാനൽ കണ്ടക്ടർമാരെ ഇന്ന് പിരിച്ചുവിടും. ഇതിന് പിറകെ പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും ഇന്നുമുതൽ ആരംഭിക്കുമെന്നും  കെഎസ്ആർടിസി പറയുന്നു. അതേസമയം  ജീവനക്കാർ കൂട്ടമായി പിരിച്ച് വിടപ്പെടുന്നതോടെ സംസ്ഥാനത്തെ കെ എസ്ആർടിസ് സർവീസുകൾ കൂട്ടമായി താളം തെറ്റാൻ സാധ്യയുണ്ടെന്നം റിപ്പോർട്ടുകൾ പറയുന്നു. ഇത് തടയുന്നതിനായി സ്ഥിരം കണ്ടക്ടർമാരുടെ അവധിക്ക്  അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി.

അതേസമയം, ഇന്നുമുതൽ പിരിച്ചുവിടൽ നടപടി ആരംഭിക്കുമെന്ന് പറയുമ്പോഴും ജീവനക്കാർക്ക് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ല. അതിനാൽ പലരും ഇന്നു ജോലിക്ക് ഹാജരായിട്ടുണ്ട്. രാവിലത്തെ സർവീസുകളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പിരിച്ചുവിടൽ ഉത്തരവ് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും ജീവനക്കാർ പറയുന്നു.

നിലവിലെ സാഹചര്യത്തിൽ  ചർച്ചചെയ്യുന്നതിനായി കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.  അതിനിടെ എം പാനൽ ജീവനക്കാരുടെ നിയമനം ചോദ്യം ചെയ്തുളള വിവിധ ഹർജികൾ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജീവനക്കാരെ പിരിച്ചുവിട്ടതായി സർക്കാർ അറിയിക്കും. തിങ്കളാഴ്ചക്കകം നടപടിയെടുക്കാനായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

അതേസമയം, കോടതി ഉത്തരവെന്ന ചൂണ്ടിക്കാട്ടി കെ എസ് ആർ ടി സി മാനേജ്മെന്‍റ് കൈ മലർത്തുമ്പോൾ മാനേജ്മെന്‍റ് കാര്യമായി വാദിച്ചിലലെന്ന പരാതി ജീവനക്കാർക്കുണ്ട്. അധികൃതരുടെ നിലാപാടാണ് വിധി എതിരാവാൻ കാരണമെന്നും ജിവനക്കാർ പറയുന്നു.  പിരിച്ച് വിടൽ നടപടികളിലെ പ്രതിഷേധിച്ചുകൊണ്ട് ബുധനാഴ്ച ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് നടത്താനാണ് എം പാനൽ കണ്ടക്ർമാരുടെ കൂട്ടായ്മയുടെ തീരുമാനം.

കോടതിവിധി മൂലം ജോലി പോവുക 3600-ലേറെ എംപാനലുകാര്‍ക്ക്; കെഎസ്ആര്‍ടിസിയും കട്ടപ്പുറത്താകും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍