UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യുവിനെ പ്രൊഫൈല്‍ പിക്ചറാക്കി കെഎസ് യു മഹാരാജാസിന്റെ ഫേസ്ബുക്ക് പേജ്

അഭിമന്യു ഇതര വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും സ്വീകാര്യനായിരുന്നു എന്നതിന്റെ തെളിവാണിത്. അഭിമന്യുവിനെ ടാഗ് ചെയതു കൊണ്ട് വിജയികളുടെ ഫോട്ടോയും ജൂണ്‍ 28ന് കെ എസ് യു മഹാരാജാസ് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളേജിൽ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യൂവിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി കെ എസ്‌യു കോളജ്  യൂണിറ്റിന്റെ   ഫേസ് ബുക്ക് പേജ്.

മഹാരാജാസ് കോളജില്‍ എസ് എഫ് ഐ മറ്റ് വിദ്യാര്‍ഥി സംഘടനകളം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് അരോപിച്ച് അരും കൊല നടന്ന ക്യാംപസില്‍ തന്നെയാണ് വിരുദ്ധ ധ്രുവത്തിൽ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘനയുടെ പ്രതികരണവും. അഭിമന്യു നമ്മെവിട്ടു പോയതിന്റെ ദുഖത്തില്‍ എല്ലാ മഹാരാജാസുകാരും പങ്കു ചേരുവാൻ കെ. എസ്. യു ആഹ്വാനം ചെയ്യുന്നു. അഭിമന്യുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ തിരുവന്തപുരത്തെ പോലിസ് അതിക്രമങ്ങളുടെ പേരില്‍ കെഎസ്‌യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് ഇന്ന് മഹാരാജാസില്‍ ആചരിക്കില്ലെന്നും കെ എസ്‌ യു വ്യക്തമാക്കി.

റഷ്യന്‍ ലോകകപ്പിന് മുന്നോടിയായി കെ എസ് യു മഹാരാജാസ് സംഘടിപ്പിച്ച ഷൂട്ട് ഔട്ട്  മത്സരത്തിൽ  കൊല്ലപ്പെട്ട അഭിമന്യു ഉള്‍പ്പെട്ട ടീം ബ്രസീലിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 20 രൂപ രജിസ്ട്രേഷൻ ഫീസ് കൊടുത്ത് മത്സരിക്കാവുന്ന ഷൂട്ടൗട്ട് മത്സരം. രണ്ടാം സ്ഥാനക്കാരായ ബ്രസീൽ ടീമിൽ അഭിമന്യുവുമുണ്ടായിരുന്നു. അഭിമന്യു ഇതര വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും സ്വീകാര്യനായിരുന്നു എന്നതിന്റെ തെളിവാണിത്. അഭിമന്യുവിനെ ടാഗ് ചെയതു കൊണ്ട് വിജയികളുടെ ഫോട്ടോയും ജൂണ്‍ 28ന് കെ എസ് യു മഹാരാജാസ് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഇതര ജനാധിപത്യ സംഘടനകള്‍ പോലും അംഗീകരിക്കുന്ന സൗമ്യനായ യുവ നേതാവിനെയാണ് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അരും കൊലചെയ്തത് എന്ന് ഈ ചിത്രങ്ങൾ ഷെയർ ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ ധാരാളം ആളുകൾ പ്രതിഷേധിക്കുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍