UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുമാര്‍ വിശ്വാസിന്റെ മാപ്പപേക്ഷയും സ്വീകരിച്ചു: അരുണ്‍ ജയ്റ്റ്‌ലി അപകീര്‍ത്തിക്കേസ് പിന്‍വലിച്ചു

ജയ്റ്റിലിക്കെതിരായ എല്ലാ ആരോപണങ്ങളും പിന്‍വലിക്കുന്നെന്ന് വ്യക്തമാക്കിയായിരുന്നു കുമാര്‍ വിശ്വാസിന്റെ മാപ്പപേക്ഷ. തിങ്കളാഴ്ചയാണ് മാപ്പപേക്ഷ ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചത്.

കുമാര്‍ വിശ്വാസ് അടക്കമുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ 10 കോടിയുടെ അപകീര്‍ത്തിക്കേസ് പിന്‍വലിച്ചു. ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേനുമായി (ഡിഡിസിഎ) ബന്ധപ്പെട്ട് അരുണ്‍ ജയ്റ്റ്‌ലി അഴിമതി നടത്തിയെന്ന പരാമര്‍ശത്തില്‍ കുമാര്‍ വിശ്വാസ് മാപ്പു പറഞ്ഞതോടെയാണ് നടപടി. ഡല്‍ഹി ഹൈക്കോടതിയിലാണ് കുമാര്‍ വിശ്വാസ് മാപ്പപേക്ഷ സമര്‍പ്പിച്ചത്.

ജയ്റ്റിലിക്കെതിരായ എല്ലാ ആരോപണങ്ങളും പിന്‍വലിക്കുന്നെന്ന് വ്യക്തമാക്കിയായിരുന്നു കുമാര്‍ വിശ്വാസിന്റെ മാപ്പപേക്ഷ. തിങ്കളാഴ്ചയാണ് മാപ്പപേക്ഷ ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചത്. മേധാവിയായിരുന്ന 13 വര്‍ഷം അരുണ്‍ജയ്റ്റിലി ഡിഡിസിഎയിലെ അഴിമതിക്ക് കുട്ടുനിന്നെന്നായിരുന്നു എഎപി നേതാക്കളുടെ ആരോപണം. കുമാര്‍ വിശ്വാസിനു പുറമേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, രാഘവ് ചന്ദ്ര, സഞ്ചയ് സിങ്, അസതോഷ്, ദീപക് ബജ്പായ് എന്നിവരെ പ്രതിയാക്കിയായിരുന്നു അരുണ്‍ ജയ്റ്റിലി അപകീര്‍ത്തിക്കേസ് സമര്‍പ്പിച്ചത്. പത്തു കോടി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു കേസ്.

കുമാര്‍ വിശ്വാസിന് പുറമേയുള്ള നേതാക്കള്‍ കേസില്‍ കഴിഞ്ഞ മാസം മാപ്പപേക്ഷ നല്‍കിയിരുന്നു. ഇതോടെ നടപടി വിശ്വാസിലേക്ക് മാത്രമായി ഒതുങ്ങി. പരാമര്‍ശം പിന്‍വലിക്കാന്‍ കുടുതല്‍ വിശ്വാസ്യയോഗ്യമായ തെളികള്‍ ആവശ്യമാണെന്നായിരുന്നു കുമാര്‍ വിശ്വാസിന്റെ ആദ്യ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍