UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാസ്‌കും ഗ്ലൗസും ധരിച്ച് കുറ്റ്യാടി എംഎല്‍എ സഭയില്‍; അപഹാസ്യമെന്ന് മുഖ്യമന്ത്രി, സഭയില്‍ ബഹളം

നിയമസഭാ സമ്മേളനത്തില്‍ മാസ്‌കും കൈയ്യുറയും ധരിച്ച് കുറ്റാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള സഭയില്‍. കുറ്റ്യാടി, പേരാമ്പ്ര മേഖലയില്‍ തുടരുന്ന നിപാ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് എംഎല്‍എ മാസ്‌കും ഗ്ലൗസും ധരിച്ച് സഭയിലെത്തിയത്. ചോദ്യത്തരവേളയ്ക്കിടെയായിരുന്നു എംഎല്‍എയുടെ നടപടി. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അറിയിക്കണമായിരുന്നെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് സഭയില്‍ ബഹളം ആരംഭിച്ചത്. പാറക്കല്‍ അബ്ദുള്ളക്ക പിന്തുണയായി പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് രൂക്ഷമാവുകയായിരുന്നു. 

കോഴിക്കോട്ടെ സ്ഥിതി വ്യക്തമാക്കാന്‍ പ്രതീകാത്മകമായാണ് എംഎല്‍എ മാസ്‌കും കൈയ്യുറയും ധരിച്ചെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്തുണച്ചു കൊണ്ട് സഭയില്‍ വ്യക്തമാക്കി.

അതേസമയം എംഎല്‍എയുടെ നടപടിയെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ശക്തമായി അപലപിച്ചു. പാറക്കല്‍ അബ്ദുള്ളയുടെ നടപടി തീര്‍ത്തും അപഹാസ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തെ രൂക്ഷമായ ഭാഷയിലാണ് ആരോഗ്യമന്ത്രി കെകെ ശൈലജയും വിമര്‍ശിച്ചത്. രോഗബാധ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇത്തരം നടപടി ശരിയെല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ദുരന്തങ്ങളോടുള്ള മലയാള മാധ്യമങ്ങളുടെ സമീപനമെന്ത്‌? മാധ്യമ ധാർമികതയെ വെല്ലുവിളിക്കുന്ന കൗണ്ടർ പോയിൻ്റുകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍