UPDATES

‘ഓഫറുകളൊന്നും വേണ്ട, എന്തിനീ നാടകം’; കൂടിക്കാഴ്ചയ്ക്കെത്തിയ ചെന്നിത്തലയോട് ക്ഷോഭിച്ച് കെ വി തോമസ്

പ്രൊ. കെ വി തോമസിനെ ബിജെപിയിലെത്തിക്കാൻ തിരക്കിട്ട നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾക്ക് പിറകെയാണ് അനുനയ നീക്കവുമായി ചെന്നിത്തല രംഗത്തെത്തിയത്.

സ്ഥാനാർത്ഥി നിർണയത്തിൽ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയ കെവി തോമസിനെ അനുനയിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നീക്ക പാളം. തന്നെ സന്ദർശിക്കാനെത്തിയ ചെന്നിത്തലയോട് കെവി തോമസ് ക്ഷോഭിച്ചു. എന്തിനാണ് ഈ നാടകമെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. ഒരു ഓഫറും മുന്നോട്ട് വയ്ക്കേണ്ടെന്നും കെവി തോമസ് പ്രതികരിച്ചു.

കോൺഗ്രസ് സീറ്റ് നിഷേധിച്ചതിന് പിറകെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയതിന് പിറകെ എറണാകുളം എം പി പ്രൊ. കെ വി തോമസിനെ ബിജെപിയിലെത്തിക്കാൻ തിരക്കിട്ട നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾക്ക് പിറകെയാണ് അനുനയ നീക്കവുമായി ചെന്നിത്തല രംഗത്തെത്തിയത്. കെ വി തോമസിനെ പാളയത്തിലെത്തിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടുകൊണ്ടുള്ള നീക്കമാണ് നടക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇതിനിടെയാണ്, കെവി തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് തിരക്കിട്ട ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന രാവിലെ 10 മണിയോടെയാണ് ചെന്നിത്തല വീട്ടിലെത്തിയത്. അതിനിടെ കെവി തോമസ് പാർട്ടിയിൽ തുടരുമെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണം. ഇനിയും കെ വി തോമസ് ഉന്നത സ്ഥാനങ്ങൾ വഹിക്കുമെന്നും അദ്ദേഹം പറയുന്നു. സോണിയാഗാന്ധി ഉൾപ്പെടെ പാർട്ടിയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള കെ വി തോമസിനെ കോണ്‍ഗ്രസ് വിലമതിക്കുന്നെന്ന തീരുമാനമാണ് നീക്കത്തിന് പിന്നിലെന്നാണ് വിവരം. ഇതിനായാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഹമ്മദ് പട്ടേലും നേരിട്ടെത്തി കെ വി തോമസിനെ കണ്ടത്.

Also Read-   കെവി തോമസ് ബിജെപിയിലേക്ക്?; എറണാകുളത്ത് സ്ഥാനാർഥിയാക്കാൻ നീക്കം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍