UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുരങ്ങുപനി ബാധിച്ച് വയനാട് സ്വദേശി മരിച്ചു.

കര്‍ണാടകയില്‍ വച്ചാണ് ഇയാള്‍ക്ക് പനി ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പു പ്പിന്റെ നിഗമനം.

കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചു. വയനാട് തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്. കര്‍ണാടകയില്‍ വച്ചാണ് ഇയാള്‍ക്ക് പനി ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പു പ്പിന്റെ നിഗമനം. മാനന്തവാടി ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 28കാരനായ യുവാവ്‌.

ഉണ്ണി,പട്ടുണ്ണി,വട്ടന്‍ എന്നീ പേരുകളിലറിയപ്പെടുന്ന ചെള്ളുകള്‍ പരത്തുന്നത ഒരു വൈറസ് രോഗമാണിത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരാം.

ചെള്ളിന്റെ കടിയേറ്റ് മൂന്നു മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളുണ്ടാകാം. രോഗബാധിതരായ കുരങ്ങുകളുമായും അവയുള്ള പരിസരങ്ങളുമായുള്ള സമ്പര്‍ക്കം വഴിയും മനുഷ്യരിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്.

വളര്‍ത്തു മൃഗങ്ങളില്‍ രോഗം പ്രകടമാകുമ്പോള്‍ തന്നെ സുരക്ഷാ നടപടികള്‍ സ്വീകരിച്ചാല്‍ കുരങ്ങുപനി മനുഷ്യരിലേക്ക് പടരുന്നത് തടയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍