UPDATES

ട്രെന്‍ഡിങ്ങ്

സിറോ മലബാര്‍ സഭ ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു

ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി വ്യാജ രേഖ ഉണ്ടാക്കാല്‍, ഗൂഢാലോചന ഉൾ‌പ്പെടെ വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ കോടതി ചുമത്തിയിട്ടുള്ളത്.

ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ്. ഭൂമി ഇടപാട് കേസില്‍ ആലഞ്ചേരിക്കെതിരെ കേസെടുത്ത് കോടതി. ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്ന് പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചു. ആലഞ്ചേരിയെ മുഖ്യപ്രതിയായും മുന്‍ പ്രൊക്യുറേറ്റര്‍ ഫാ.ജോഷി പുതുവയും ഇടനിലക്കാരന്‍ സാജു വര്‍ഗീസും കൂട്ടുപ്രതിയാണെന്ന് കണ്ടെത്തി കോടതി നേരിട്ടാണ് കേസെടുത്തത്. പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. ക്രമിനല്‍ വിശ്വാസ വഞ്ചന, ക്രമക്കേട്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടത്. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാളും സംഘവും കൂടുതല്‍ കുരുങ്ങിയിരിക്കുന്നതായാണ് അഭിഭാഷകരുടെ അഭിപ്രായം. കോടതിയില്‍ നേരട്ട് വന്ന് ജാമ്യം എടുക്കേണ്ട അവസ്ഥ പ്രതികള്‍ക്ക് ഇതുവഴി വരുമെന്നും പ്രതികളുടെ പേരില്‍ ക്രിമിനല്‍ കേസ് ആരംഭിച്ചിരിക്കുന്നതായും അഭിഭാഷകര്‍ പറയുന്നു.

ഭൂമി വില്‍പ്പന 27 കോടി രൂപയുടേതായിരുന്നു. എന്നാല്‍ അതിരൂപതയുടെ അക്കൗണ്ടില്‍ ഒന്ത് കോടി മാത്രമേ വന്നിട്ടുള്ളൂ എന്നാണ് നിലനില്‍ക്കുന്ന ആരോപണം. ഇടനിലക്കാരനായ സാജു വര്‍ഗീസ് തുക മുഴുവന്‍ നല്‍കിയെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാന്‍ തട്ടിപ്പു നടത്തിയെന്ന കേസാണ് കര്‍ദിനാളിനെയും പ്രതിയാക്കുന്നത്. 2016 ജൂണ്ഡ 15ന് അതിരൂപതാ കേന്ദ്രത്തില്‍ ചേര്‍ന്ന ഭരണ സമിതി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്, കരുണാലയം, നിലംപതിഞ്ഞമുകള്‍, മരട്, വെണ്ണല എന്നീ സ്ഥലങ്ങളിലുള്ള ഭൂമി അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനായി വില്‍ക്കാന്‍ അനുമതി നകി. ഈ യോഗത്തില്‍ ആലഞ്ചേരി പങ്കടുത്തിരുന്നില്ല. ഭൂമി വില്‍പ്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയതും വില്‍പ്പനയ്ക്കുള്ള പൂര്‍ണ അധികാരം ഫാ.ജോഷി പുതുവയ്ക്ക് അനുവദിച്ചതും സഹായമെത്രാന്‍ മാര്‍ എടയന്ത്രത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അതിരൂപതാ ഭരണസമിതിയാണെന്ന വിവരം മുമ്പ് പുറത്ത് വന്നിരുന്നു. നിലവില്‍ ഭൂമിയിടപാട് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസുണ്ട്.

ഭൂമി ഇടപാട് സംബന്ധിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് തൃക്കാക്കര കോടതിയെ സമീപിച്ചത്. ഷൈന്‍ നല്‍കിയ ഹര്‍ജിയിലാണ് കര്‍ദിനാളിനേയും പ്രതിയാക്കിക്കൊണ്ടുള്ള കോടതി വിധി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍