UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോടും, മലപ്പുറത്തും ഉരുള്‍പൊട്ടല്‍: ഒരു മരണം, മലബാറില്‍ വ്യാപക നാശനഷ്ട്ടം

കട്ടിപ്പാറയില്‍ പതിനൊന്നു പേരെ കാണായതായി സ്ഥിരീകരിക്കാത്ത റിപ്പോട്ടുകള്‍ ഉണ്ട്.

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ അഞ്ചിടത്തും മലപ്പുറം ജില്ലയിലെ എടവണ്ണയിലും ഉരുള്‍പൊട്ടല്‍. ഉരുള്‍ പൊട്ടലില്‍ ഒരു മരണം. അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍ന(9)യാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ കക്കയം, മങ്കയം, പുല്ലൂരാംപാറ, ഈങ്ങാപ്പാറ, കട്ടിപ്പാറ എന്നിവടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്.

മഴക്കെടുതി രൂക്ഷമായതോടെ ദേശീയ ദുരന്തനിവാരണ സേന ഇന്ന് ജില്ലയില്‍ എത്തുന്നുണ്ട്. ജില്ലാ കലക്ടര്‍ യു വി ജോസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സേന എത്തുന്നത്.
അതിനിടെ വയനാട് ചുരത്തിലെ ഒമ്പതാം വളവിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കട്ടിപ്പാറയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാരുടെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. രണ്ടു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലാണെന്ന് പ്രാഥമിക വിവരം. അതെ സമയം കട്ടിപ്പാറയില്‍ പതിനൊന്നു പേരെ കാണായതായി സ്ഥിരീകരിക്കാത്ത റിപ്പോട്ടുകള്‍ ഉണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍