UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പന്തയവും ചൂതാട്ടവും നിയമ വിധേയമാക്കാന്‍ ശുപാര്‍ശ

നിരോധനം ഫലപ്രദമല്ലെന്ന് വിലയിരുത്തലാണ് നിയമം മൂലം നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍. പന്തയവും ചൂതാട്ടവും നിരോധിച്ചത് ഫലം കാണുന്നില്ലെന്നും ഇത് കള്ളപ്പണ വിനിമയത്തിന് വഴിയൊരുക്കാന്‍ ഇടയുണ്ടെന്നുമാണ് നിയമ കമ്മീഷന്‍ വിലയിരുത്തുന്നത്.

രാജ്യത്തു നടക്കുന്ന പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് നിയമകമ്മീഷന്റെ ശുപാര്‍ശ. ക്രിക്കറ്റ് അടക്കമുള്ള കായിക ഇനങ്ങള്‍ക്ക് അനുബന്ധമായി നടക്കുന്ന ഇത്തരം പരിപാടികള്‍ക് നിരോധനം ഫലപ്രദമല്ലെന്ന് വിലയിരുത്തലാണ് നിയമം മൂലം നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍. പന്തയവും ചൂതാട്ടവും നിരോധിച്ചത് ഫലം കാണുന്നില്ലെന്നും ഇത് കള്ളപ്പണ വിനിമയത്തിന് വഴിയൊരുക്കാന്‍ ഇടയുണ്ടെന്നുമാണ് കമ്മീഷന്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇത്തലരൊരു നിയമ പരിഗണിക്കുമ്പോള്‍ ഒത്തുകളിയും കള്ളക്കളികളും തടയാന്‍ ഉതകുന്ന ശക്തമായ നിയമനടപടികള്‍ പരിഗിക്കണമെന്നും ജസ്റ്റിസ് ബിഎസ് ചൗഹാന്‍ ചെയര്‍മാനായ നിയമ കമ്മീഷന്‍ സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്.

വിവിധ വിഭാഗം ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചാണ് ശുപാര്‍ശ തയ്യാറാക്കിയത്. ഇന്ത്യയില്‍ കുതിരയോട്ട മല്‍സരങ്ങളില്‍ മാത്രമാണ് നിവലില്‍ പന്തയം നിയമ വിധേയമാക്കിയിട്ടുള്ളത്. 28 ശതമാനമാണ് ഇതിലെ വരുമാനത്തിനുള്ള നികുതി നിരക്ക്.
ഇതിനു പുറമേ പന്തയവും ചൂതാട്ടവും നടത്തുന്നവരേയും പങ്കെടുക്കുന്നവരേയും ആധാറുമായി ബന്ധിപ്പിച്ച് മേല്‍നോട്ടവും സുതാര്യതയും ഉറപ്പാക്കണം. കാസിനോകളിലും ഓണ്‍ലൈന്‍ ഗെയിം എന്നിവയില്‍ വിദേശ നിക്ഷേപം ഉറപ്പാക്കാന്‍ നയത്തില്‍ മാറ്റം വരുത്തണം. ഇടപാടുകള്‍ ബാങ്കുകള്‍ വഴിയാക്കണമെന്നും ശുപാര്‍ശ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍