UPDATES

‘അവർ തനിക്ക് സഹോദരിയെ പോലെ’; വാക്കുകള്‍ വളച്ചൊടിച്ചെന്ന് എ വിജയരാഘവൻ

ക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല അനുഷംഗിക പരാമർശം മാത്രമായിരുന്ന നടത്തിയത്. എന്നാൽ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു. താൻ ഒരിക്കലും കരുതാത്ത അർത്ഥങ്ങളാണ് വാർത്തകളിൽ‌ വന്നത്.

പൊന്നാനിയിൽ താൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഒരു വനിതയെയും വിഷമിപ്പിക്കേണ്ട ഉദ്ദേശ്യം ഉണ്ടായിട്ടില്ല. അവരെ വിഷമിപ്പിക്കുക എന്ന ലക്ഷ്യം തനിക്കില്ല. അവരങ്ങനെ വിഷമിക്കുകയും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രമ്യ ഹരിദാസ് പ്രസ്താവനയിൽ വിഷമം രേഖപ്പെടുത്തിയെന്ന് മാധ്യങ്ങൾ അറിയിച്ചപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സാഹോദര്യ പൂർണമായുള്ള സമീപനമാണ് അവരോടുള്ളത്. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല അനുഷംഗിക പരാമർശം മാത്രമായിരുന്നു നടത്തിയത്. എന്നാൽ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു. താൻ ഒരിക്കലും കരുതാത്ത അർത്ഥങ്ങളാണ് വാർത്തകളിൽ‌ വന്നത്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പാർട്ടിയല്ല സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രമ്യ എതെങ്കിലും തരത്തിൽ കുറവുള്ള വ്യക്തിയാണെന്ന് കരുതുന്നില്ല. ഒരു സ്ത്രീയെകുറിച്ചും അത്തരം പരാമർശം നടത്തില്ല. ഞാൻ‌ അവരെ സഹോദരിയായിട്ടാണ് കാണുന്നത്. മോശം പരാമർശം നടത്താത്ത സാഹചര്യത്തിൽ ഖേദപ്രകടനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് സ്ഥാനാർഥികൾ തോൽക്കുമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. മാധ്യമങ്ങൾക്ക് വേണമെങ്കിൽ വ്യാഖ്യാനിക്കാം. ഒരു വനിതക്ക് വിഷമം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടായിക്കൂടെന്ന് നിർബന്ധ ബുദ്ധിയുള്ള വ്യക്തിയാണ് താന്‍. എന്റെ വീട്ടീലും സാമൂഹിക പ്രവർത്തകരായ സ്ത്രീകളുണ്ട്. രാഷ്ടീയ പ്രസംഗം മാത്രമാണത്. കോൺഗ്രസിന് എതിരെയാണ് പ്രസംഗിച്ചത്. വ്യക്തിപരമായ യാതൊരു പരാമർശങ്ങളും അതിൽ ഇല്ലെന്നും അദ്ദേഹം പറയുന്നു.

പൊന്നാനിയിലെ ഇടത് മുന്നണി കണ്‍വെൻഷനിടെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ ചൊല്ലി രാഷ്ട്രീയ വിവാദം കനക്കുന്നതിടെയാണ് വിഷയത്തിൽ അദ്ദേഹം വീണ്ടും പ്രതികരണവുമായി രംഗത്തെത്തുന്നത്. സംഭവത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്ന് രമ്യ ഹരിദാസും വ്യക്തമാക്കിയിരുന്നു. വിഷയം കോൺഗ്രസ് രാഷ്ട്രീയമായി ഇപയോഗിക്കാനും ഒരുങ്ങിയ സാഹചര്യത്തിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read More- ഏത് തരം ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം?

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍