UPDATES

നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട്

നേതാക്കള്‍ മാന്യമായി പെരുമാറിയാല്‍ മാത്രമേ ജനങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ കഴിയൂ. കൊല്‍ക്കത്ത പ്ലീനത്തിന്റെ തീരുമാനങ്ങല്‍ നടപ്പാക്കുന്നതില്‍ വീഴ്ച പറ്റി.

നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ തെറ്റുതിരുത്തല്‍ കരട് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കൊല്‍ക്കത്ത പ്ലീനത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാനായില്ല എന്ന സ്വയം വിമര്‍ശനം റിപ്പോര്‍ട്ടിലുണ്ട്. നേതാക്കള്‍ മാന്യമായി പെരുമാറിയാല്‍ മാത്രമേ ജനങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ കഴിയൂ. കൊല്‍ക്കത്ത പ്ലീനത്തിന്റെ തീരുമാനങ്ങല്‍ നടപ്പാക്കുന്നതില്‍ വീഴ്ച പറ്റി.

കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ നടപടിയുണ്ടായില്ല. യുവാക്കളെ പാര്‍ട്ടിയിലേയ്ക്ക് അടുപ്പിക്കാന്‍ കഴിയുന്നില്ല. ഇതിനുള്ള ശ്രമമുണ്ടാകണം. വര്‍ഗബഹുജന സംഘടനകളുടെ അടിത്തറ ശക്തമാക്കാനായില്ല. സോഷ്യല്‍മീഡിയയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാന്‍ വേണ്ടത്ര കഴിഞ്ഞിട്ടില്ല എന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ബുധനാഴ്ച സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങും. മൂന്ന് ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കരട് രേഖയ്ക്ക് സിപിഎം അന്തിമ രൂപം നല്‍കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വകുപ്പ് തിരിച്ച് വിലയിരുത്താനും പാര്‍ട്ടി തീരുമാനിച്ചു.

ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപില്‍ ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍ ക്യാംപ് അംഗങ്ങളില്‍ നിന്ന് അടിയന്തര ആവശ്യത്തിന് 70 രൂപ പിരിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതും കേസെടുത്തതും മന്ത്രി ജി സുധാകരന്‍ ഓമനക്കുട്ടനെ ശകാരിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വസ്തുത മനസിലാക്കാതെയാണ് ഓമനക്കുട്ടനെതിരെ പാര്‍ട്ടി നടപടി എടുത്തത് എന്ന് പരാതിയാണ് നിലവിലുള്ളത്. കേസ് പിന്‍വലിക്കാന്‍ റെവന്യു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരായ കടകംപള്ളിയും ജി സുധാകരനും പിന്നീട് ഓമനക്കുട്ടനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നേതാക്കള്‍ മാന്യമായി പെരുമാറണം എന്ന സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍