UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണം; രാജ്യസഭാധ്യക്ഷന് ഇടത് എംപിമാരുടെ കത്ത്

ലോക്സഭയിൽ പാസാക്കിയ മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിക്കും മുൻപ് പാർ‌ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ഇടത് എംപിമാർ. ഡിസംബർ 31 ന് ബില്‍ രാജ്യസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് ഇടത് എംപിമാർ ഈ ആവശ്യവുമായി രംഗത്തെത്തിയത്.

വിഷയം ചൂണ്ടിക്കാട്ടി എംപിമാർ രാജ്യസഭാ അധ്യക്ഷൻനായ ഉപരാഷ്ട്രപതിക്ക് കത്തുനൽകി. രാജ്യസഭയിലെ ഇടത് പ്രതിനിധികളായ ബിനോയ് വിശ്വം, കെ സോമ പ്രസാദ് എളമരം കരീം എന്നിവരാണ് സഭാ അധ്യക്ഷന് കത്തു നൽകിയത്.

അതേസമയം മുത്തലാഖ് ബില്‍ ഇതേ രീതിയില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും പ്രതികരിച്ചു. അവശ്യമായ മാറ്റങ്ങൾവരുത്താൻ പ്രതിപക്ഷ ഐക്യത്തിലൂടെ സാധ്യമായതെല്ലാം ചെയ്യും. മുത്തലാഖ് ബില്ലിനെ സംബന്ധിച്ച് യുഡിഎഫിലും യുപിഎയിലും വ്യക്തതക്കുറവില്ലെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.

വിവാഹം മാത്രമല്ല, ചന്ദ്രിക പത്രത്തിന്റെ സുപ്രധാന യോഗവും അന്നുണ്ടായിയിരുന്നു; വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി

ന്യൂനപക്ഷങ്ങൾക്ക്‌ വേണ്ടി പാർലമെന്റിലെ ഗർജ്ജിക്കുന്ന സിംഹമാകാനാണ്‌ കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് വിമാനം കയറിയത്‌ എന്ന് കരുതുന്ന നിഷ്കളങ്കരായ ലീഗുകാരോട്‌ സഹതാപം മാത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍