UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോസ്റ്റൽ വോട്ട് ആരോപണത്തിൽ മാനനഷ്ടക്കേസ്, മുല്ലപ്പള്ളിക്കെതിരെ നിയമനടപടിക്ക് ഡിജിപിക്ക് സര്‍ക്കാര്‍ അനുമതി

തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഡിജിപി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു

ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ ഉയർന്ന പോസ്റ്റൽ വോട്ട് വിവാദവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് എതിരെ നടത്തിയ വിവാദ പരാമർശത്തിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടികള്‍ തുടരും. മുല്ലപ്പള്ളിയുടെ പരാമർശത്തിൽ നിയമ നടപടിക്ക് അനുമതി തേടിക്കൊണ്ടുള്ള ലോക്നാഥ് ബെഹ്റയുടെ അപേക്ഷ സര്‍ക്കാർ അംഗീകരിച്ചു.

ഇടതുനിയന്ത്രണത്തിലുള്ള പൊലീസ് അസോസിയേഷന് പോസ്റ്റൽ വോട്ടുകള്‍ തട്ടിയെടുക്കാൻ ഡിജിപി സഹായം നൽകുന്നവെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. ഈ പരാമർശനത്തിന് എതിരെ മാനനഷ്ട കേസ് നൽകാൻ അനുമതി ആവശ്യപ്പെട്ടായിരുന്നു ബെഹ്റ സർക്കാറിനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഡിജിപി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴാണ് കത്തിൽ തീരുമുണ്ടായത്.

മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നുമുണ്ടായ പ്രസ്താവന ഒരു ഉന്നതപദവിലിരിക്കുന്ന ഉദ്യോഗസ്ഥന് മാനഹാനി ഉണ്ടാക്കുന്നതാണ്, അതിനാൽ കേസുമായി മുന്നോട്ടുപോകാൻ ഡിജിപിക്ക് അനുമതി നൽകുന്നതായും ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. പ്രതിപക്ഷത്തെ പ്രമുഖപാർട്ടിയുടെ അധ്യക്ഷനെതിരെ പൊലീസ് മേധാവി മാനനഷ്ടകേസിന് പോകുന്നതും അതിന് സർക്കാർ അനുമതി നൽകുന്നതും ഇതാദ്യമായാണെന്നാണ് റിപ്പോർട്ട്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ജേക്കബ് തോമസ് നൽകിയ കത്ത് അന്നത്തെ യുഡിഎഫ് സർക്കാർ തള്ളിയിരുന്നു.

ഭൂമിയിലെ സംഘര്‍ഷങ്ങള്‍ ബഹിരാകാശത്തേയ്ക്ക് കയറ്റി അയക്കരുത്, സ്വകാര്യമേഖലയുടെ വരവ് സംഘര്‍ഷമുണ്ടാക്കും: രാകേഷ് ശര്‍മ / അഭിമുഖം

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍