UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമ സഭ സമ്മേളനം പിരിഞ്ഞു; കേരള താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു കെ എം മാണിയെന്ന് മുഖ്യമന്ത്രി

കെ എം മാണി പകരം വയ്ക്കാനാകാത്ത നിയമസഭ സാമാജികനാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമുളള ആദ്യ നിയമസഭ സമ്മേളനം ആരംഭിച്ചു. ബജറ്റ് ചര്‍ച്ചകള്‍ക്കായിട്ടാണ് സമ്മേളനം ചേരുന്നത്. ആദ്യ ദിനമായ ഇന്ന് കെ എം മാണി അനുസ്മരണം നടത്തി സഭ പിരിഞ്ഞു. മാണിയുടെ കൃത്യത എല്ലാ സാമാജികരും മാതൃകയാകേണ്ടതാണെന്നാണ് അന്തിമോപചാരം അര്‍പ്പിച്ച് സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

‘കേരള താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു കെ എം മാണി. സഭയിലെ ഓരോ നിമിഷത്തിലും തനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് വിശ്വസിച്ചിരുന്ന മാണി സഭയില്‍ ഹാജരാകുന്ന കാര്യത്തില്‍ കാണിച്ച കൃത്യത എല്ലാ സാമാജികരും മാതൃകയാക്കണമെന്നും’ എന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.

കെ എം മാണി പകരം വയ്ക്കാനാകാത്ത നിയമസഭ സാമാജികനാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്നും ഇങ്ങനെയൊരു നേതാവ് ഇനി ഉണ്ടാകുമോ എന്നറിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ദേശീയ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു മാണിയെന്ന് പറഞ്ഞ പി ജെ ജോസഫ് താനും മാണിയും തമ്മില്‍ മികച്ച ബന്ധമാണ് ഉണ്ടായിരുന്നത് എന്നും വ്യക്തമാക്കി. ചെയര്‍മാന്‍ മുതിര്‍ന്ന നേതാവാകണമെന്ന് മാണി പറഞ്ഞു. സീനിയോറിറ്റി പറഞ്ഞാണ് ലയന സമയത്ത് മാണി ചെയര്‍മാന്‍ ആയതെന്നും ഇതോടെ താന്‍ വര്‍ക്കിംഗ് ചെയര്‍മാനായിയെന്നും പി ജെ ജോസഫ് സഭയില്‍ പറഞ്ഞു.

Read  More: ചരമദിനത്തില്‍ നെഹ്രുവിനെ സ്മരിച്ച് മോദി: രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ സ്മരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍