UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനിമുതൽ ഇന്ത്യയിൽ കുഷ്ഠരോഗം വിവാഹ മോചനത്തിന് കാരണമല്ല

രോഗം ചികിൽസിച്ച് ഭേദമാവുമെന്ന് തെളിയിക്കപ്പെട്ടതിനാലാണ് ബില്ല് കൊണ്ടുവന്നതെന്ന് നിയമ മന്ത്രി പി പി ചൗധരി പറയുന്നു.

പങ്കാളിക്ക് കുഷ്ഠരോഗം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇനി വിവാഹമോചനം നേടാനാവില്ല. വിവാഹമോചനത്തിനുള്ള കാരണങ്ങളുടെ പട്ടികയിൽ നിന്നും കുഷ്ഠരോഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള ബിൽ ലോക്സഭ പാസാക്കി. റഫാൽ സിബി െഎ വിഷങ്ങളിൽ ലോക്സഭയിൽ പ്രതിപക്ഷ ബഹളം അരങ്ങേറുന്നതിനിടെ തിങ്കളാഴ്ചയാണ് ബിൽ സർക്കാർ ശബ്ദവോട്ടോടെ പാസാക്കിയത്. രോഗം ചികിൽസിച്ച് ഭേദമാവുമെന്ന് തെളിയിക്കപ്പെട്ടതിനാലാണ് ബില്ല് കൊണ്ടുവന്നതെന്ന് നിയമ മന്ത്രി പി പി ചൗധരി പറയുന്നു.

വിവാഹമോചന നിയമം 1869, ഡിസ്സലൂഷൻ ഒാഫ് മുസ്ലീം മാേജ് ആക്റ്റ് 1939, സ്പെഷ്യൽ മാരേജ് ആക്റ്റ് 1954, ഹിന്ദു വിവാഹ നിയമം 1955, ഹിന്ദു അഡോപ്ഷൻ അന്റ് മെയിന്റനൻസ് ആക്റ്റ് 1956 ഉൾപ്പെടെ ഇന്ത്യയിലെ വിവാഹങ്ങളുമായി ബന്ധപ്പെട്ട അഞ്ച് നിയമങ്ങളിൽ ദേദഗതി വരുത്തിയാണ് പുതിയ ബില്‍ തയ്യാറാക്കിയത്. ആധുനിക ചികിൽസ ഉൾപ്പെടെ ലഭ്യമായിട്ടും കുഷ്ഠരോഗികളെ അകറ്റി നിർത്തുന്ന സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരണമെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു. 2018 ഒാഗസ്റ്റിൽ ലോക്സഭയുടെ പരിഗണയ്ക്കെത്തിയ ബില്ലാണ് കഴിഞ്ഞ ദിവസം നിയമമായത്.

2008 ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് കുഷ്ഠരോഗികള്‍ സമൂഹത്തിലും കുടുംബത്തിലും നേരിടുന്ന വിവേചനത്തിന് എതിരെ ആദ്യം രംഗത്തെത്തുന്നത്. രോഗം വിവാഹ മോചനത്തിന് കാരണമാണെന്ന് കരുതാനാവില്ലെന്നും കമ്മീഷൻ നിലപാടെടുത്തിരുന്നു. ഇതിന് പിറകെ യുഎൻ പരിപാടിയായ കുഷ്ഠരോഗികൾക്കെതിരായ വിവേചനം തടയുകയും പുനരധിവസിപ്പിക്കുകയും ലക്ഷ്യമാക്കുന്ന യുഎൻ പരിപാടിയിലും 2010ൽ ഇന്ത്യ ഭാഗമായി. രോഗത്തോടുള്ള സമൂഹത്തിന്റെ ഭയം ഇല്ലാതാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. രോഗ ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതി തയ്യറാക്കണമെന്ന 2014ലെ സുപ്രീം കോടതി ഉത്തവ് കൂടി വന്നതോടെയാണ് പുതിയ ബില്‍ തയ്യാറാവാൻ വഴിയൊരുങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍