UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെ മരിച്ച ലൈഫ് ഗാര്‍ഡിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, ഭാര്യക്കു ജോലി

ഈ മാസം 21നാണ് തിരുവന്തപുരത്തെ ശംഖുമുഖം ബീച്ചില്‍ കടലിലേക്കു ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടയില്‍ ജോണ്‍സണ്‍ ഗബ്രിയേലിനെ കാണാതാവുന്നത്.

തിരുവനന്തപുരത്തെ ശംഖുമുഖത്ത് കടലില്‍ ചാടിയ സ്ത്രീയെ രക്ഷിക്കുന്നതിനിടെ മരിച്ച ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് ടൂറിസം വകുപ്പില്‍ ജോലിയും നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

ഈ മാസം 21നാണ് തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചില്‍ കടലിലേക്കു ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടയില്‍ ജോണ്‍സണ്‍ ഗബ്രിയേലിനെ കാണാതാവുന്നത്. പെണ്‍കുട്ടി കടലില്‍ ചാടുന്നതു കണ്ട ജോണ്‍സണ്‍ രക്ഷിക്കുന്നതിനായി കടലിലേക്ക് ഓടിയിറങ്ങുകയും പെണ്‍കുട്ടിയെ രക്ഷിച്ച് സഹപ്രവര്‍ത്തകരുടെ കൈയ്യില്‍ ഏല്‍പ്പിച്ച ശേഷം ജോണ്‍സണ്‍ പൊടുന്നനെ തിരയില്‍പ്പെട്ടു പോവുകയുമായിരുന്നു. ഇതിനിടയില്‍ ജോണ്‍സന്റെ തല കല്ലില്‍ ഇടിച്ചെന്നും പറയുന്നുണ്ട്. മൂന്നാമത്തെ ദിവസം ഉച്ചയോടെ ജോണ്‍സന്റെ മൃതദേഹം വലിയതുറ തീരത്തു നിന്നും കണ്ടെത്തി. മൃതദേഹത്തിന്റെ തലയിലും മറ്റ് ശരീര ഭാഗങ്ങളിലുമെല്ലാം മുറിവുകള്‍ ഉണ്ടായിരുന്നു.

ജോണ്‍സണെ കാണാതായി രണ്ട് മണിക്കൂറിന് ശേഷമാണ് തെരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ട് എത്തിയത്. ഇതിനെതിരെ നാട്ടുകാരുടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ലൈഫ് ഗാര്‍ഡ്‌സിന്റെ ജീവനും കുടുംബത്തിനും സുരക്ഷയില്ല എന്ന ആക്ഷേപം ജോണ്‍സണ്‍ മരിച്ച സംഭവത്തോടെ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോള്‍ കുടുംബത്തിന് ആശ്വാസമായാണ് ഈ തീരുമാനം വന്നിരിക്കുന്നത്.

Read More :“ഈ സ്ഥാനത്ത് ഒരു ജവാന്‍ ആയിരുന്നെങ്കില്‍ വീരചക്രം കൊടുത്തേനെ”: സ്വന്തം ലൈഫ് കളഞ്ഞും ജീവന്‍ തിരിച്ചുപിടിക്കുന്ന ലൈഫ് ഗാര്‍ഡുകൾ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍