UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യപാനികള്‍ക്കും അവകാശങ്ങളുണ്ട്; ‘നീതി’ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധം

രണ്ടു പേരാണ് പ്ലക്കാര്‍ഡുകളുമായി ഈ ധര്‍ണയ്‌ക്കെത്തിയത്.

മദ്യപാനികളുടെ അവകാശം സംരക്ഷിണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. മദ്യത്തിന്റെ വിലകുറയ്ക്കുക, മദ്യപാനികളോടുള്ള പെരുമാറ്റ ദൂഷ്യം അവസാനിപ്പിക്കുക എന്നിവ ആവശ്യപ്പെട്ടുകൊണ്ട്‌ കേരള മദ്യപാന അനുകൂല സംഘടനയുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടേറിയേറ്റിനുമുന്നില്‍ പ്രതിഷേധം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക, മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവര്‍ പ്രധാനമായും ഉന്നയിക്കുന്നത്.

ഇന്നു രാവിലെയാണ് വ്യത്യസ്തമായ ഈ പ്രതിഷേധം അരങ്ങേറിയത്. മദ്യത്തെ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുക, മദ്യപിച്ച് നടന്നുപോകുന്നവരെ ഊതിപ്പിച്ച് ദേഹോപദ്രവം ചെയ്യുന്നത് അവസാനിപ്പിക്കുക, മദ്യപിച്ച് നടന്നുപോകുന്നവര്‍ക്കെതിരെ കേസെടുക്കാതിരിക്കുക തുടങ്ങിയവയും ഇവരുടെ ആവശ്യങ്ങളാണ്.

മദ്യപാനികളോടുള്ള അവഗണന അവസാനിപ്പിക്കണം. മദ്യഷോപ്പ് ജീവനക്കാര്‍ കാണിക്കുന്ന ക്രൂരത ഒഴിവാക്കണം, ഒരോ പഞ്ചായത്തിലും ബീവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രണ്ടു പേരാണ് പ്ലക്കാര്‍ഡുകളുമായി ഈ ധര്‍ണയ്‌ക്കെത്തിയത്.

Read More : അഖിലിനെ കുത്തിയത് കൊല്ലണമെന്ന് ഉദ്ദേശത്തോടെയെന്ന് എഫ്ഐആർ, ജീവനിൽ ഭയമുണ്ടെന്ന് സുഹൃത്ത് ജിതിൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍