UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സന്തോഷ് ഏച്ചിക്കാനത്തിന് ഉപാധികളോടെ ജാമ്യം

ആൾ ജാമ്യവും 50000 രൂപ കെട്ടിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു.

ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ അറസ്റ്റിലായ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം.  കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ഏച്ചിക്കാനത്തിന്  ഉപാധികളോടെ ജാമ്യം  അനുവദിച്ചത്.  2 ആൾ ജാമ്യവും 50000 രൂപ കെട്ടിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്നുമാണ്  കോടതി മുന്നോട്ട് വച്ച ഉപാധിതകൾ.

കേസിൽ മുൻ‌കൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ഹൈക്കോടതി നിർദേശം. ഇതിന്റെ ഭാഗമായാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോയത്. കേരള ലിറ്ററേചര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി ‘എന്റെ കഥ ദളിത് വിരുദ്ധരല്ല’ എന്ന പരിപാടിയുടെ മുഖാമുഖം ചര്‍ച്ചയില്‍ സന്തോഷ് ഏച്ചിക്കാനം മാവിലാന്‍ സമുദായത്തില്‍പ്പെട്ടവരെ അവഹേളിച്ചെന്ന് കാട്ടി നൽകിയ പരാതിയിലായിരുന്നു നടപടി.

പന്തിഭോജനം എന്ന തന്റെ കഥയുടെ പ്രമേയത്തോട് ചേര്‍ന്നുനില്‍ക്കുന്ന വിധത്തില്‍, ചില ദലിതര്‍  വലിയ നിലകളില്‍ എത്തിയാല്‍  സവര്‍ണ്ണ മനോഭാവം വെച്ചുപുലര്‍ത്തുന്നു എന്താനായിരുന്നു സന്തോഷിന്റെ പരാമര്‍ശം.  തന്റെ നാട്ടിലുള്ള ദലിത് സമുദായത്തിലുള്ള ഒരാള്‍ ഇങ്ങനെ വലിയ നിലയില്‍ എത്തിയതിനു ശേഷം  സവര്‍ണ്ണ മനോഭാവം വന്നെന്നുമായിരുന്നു പരാമർശം. എന്നാൽ ഈ പരാമര്‍ശം തന്നെക്കുറിച്ചാണെന്നു കാണിച്ചാണ് ഏച്ചിക്കാനം സ്വദേശിയായ ബാലകൃഷ്ണന്‍ പരാതി നല്‍കിയത്.

ദളിത് വിരുദ്ധ പരാമർശം; സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം അറസ്റ്റിൽ

വര്‍ഗീയ ഭരണകൂടത്തിന്റെ നിയമങ്ങള്‍ക്ക് തല വച്ച് കൊടുക്കേണ്ട അവസ്ഥയാണ് എഴുത്തുകാരന്: ഏച്ചിക്കാനം

ഉണ്ണിയുടെ ‘വാങ്കി’നോട് മാത്രമല്ല എന്റെ ‘ബിരിയാണി’യോടും ഇത് തന്നെ ചെയ്തു; കിത്താബ് വിവാദത്തില്‍ സന്തോഷ് ഏച്ചിക്കാനം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍