UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സ്വഭാവ ദുഷ്യമില്ലാത്തവരെയെങ്കിലും നിര്‍ത്താമല്ലോ’; പീതാംബരക്കുറുപ്പിനെതിരെ കെപിസിസി ആസ്ഥാനത്ത് പ്രതിഷേധം

മണ്ഡലത്തിൽ യുവാക്കളാണ് കൂടുതൽ അവരുടെ വോട്ടുറപ്പിക്കാവന്ന സ്ഥാനാർത്ഥി വേണം.

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വി കെ പ്രശാന്ത് എറെക്കുറെ ഉറപ്പിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയെ ചൊല്ലി കോണ്‍ഗ്രസിൽ പൊട്ടിത്തെറി. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാവാൻ പ്രഥമ പരിഗണനയിലുള്ള പീതാംബരകുറുപ്പിനെതിരെ പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍ കെപിസിസി അസ്ഥാനത്തെത്തുകയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള കെപിസിസി യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് കുറുപ്പിനെതിരെ പ്രതിഷേധവുമായി  നേതാക്കള്‍ രംഗത്തെത്തിയിത്.

പീതാംബര കുറുപ്പ് ജയിക്കില്ലെന്നായിരുന്നു മണ്ഡലത്തിലെ നേതാക്കളുടെ നിലപാട്. ഇക്കാര്യം യോഗത്തിനെത്തിയ ഉമ്മൻ ചാണ്ടിയെയും കെ സുധാകരനെയും ഇവർനേരിട്ട് അറിയിക്കുകയും ചെയ്തു. സ്ഥാനാർത്ഥിയെ പരിഗണിക്കുമ്പോൾ ‘സ്വഭാവ ദുഷ്യമില്ലാത്തവരെയെങ്കിലും നിര്‍ത്താമല്ലോ’ എന്നുൾപ്പെടെയാണ് പ്രാദേശിക നേതാക്കൾ മുതിർന്ന നേതാക്കളെ അറിയിച്ചത്. മാധ്യങ്ങളുടെ മുന്നിൽ വച്ചായിരുന്നു പ്രതികരണം.

പ്രവര്‍ത്തകരുടെ വികാരം പാർട്ടി മനസിലാക്കണം. മണ്ഡലത്തിൽ നിന്നുള്ള ആരെയെങ്കിലും പരിഗണിക്കണമെന്നും പ്രാദേശിക നേതാക്കൾ പറയുന്നു. തിരുവനന്തപുരത്തെ വിഐപി മണ്ഡലമാണ് വട്ടിയൂർക്കാവ്. അത്തരത്തിലുള്ള പ്രവർത്തനമാണ് കെ മുരീധരൻ നടത്തിയിട്ടുള്ളത്. പീതാരംബരകുറുപ്പിന് ജയസാധ്യതയില്ല. കഴിഞ്ഞ തവണ കടുത്ത മൽസരമാണ് നേരിട്ടത്. അതുകൊണ്ട് തന്നെ ഇത്തവണയും കെ മുരളീധരനെ പോലെ തലയെടുപ്പുള്ള നേതാക്കൾ വരണം. തടിച്ചുകൂടിയ പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.

മണ്ഡലത്തിൽ യുവാക്കളാണ് കൂടുതൽ അവരുടെ വോട്ടുറപ്പിക്കാവന്ന സ്ഥാനാർത്ഥി വേണം. ശാസ്തമംഗലം മോഹനൻ, സുരേന്ദ്രന്‍ ഇവരെല്ലാം മണ്ഡലത്തിൽ നിന്നുള്ളവരാണ് അവരുടെ പേരുപോലും പരിഗണിക്കാത്തപ്പോഴാണ് കുറുപ്പിനെ പോലുള്ളവർ സ്ഥാനാർത്ഥിയാവുന്നത്. പ്രതിച്ഛായയുള്ള സ്ഥാനാർത്ഥികൾ വരണമെന്നും പ്രാദേശിക നേതാക്കൾ പറയുന്നു. കുറുപ്പിനെതിരെ പ്രാദേശിക നേതാക്കൾ തന്നെ രംഗത്തെത്തിയതോടെ സ്ഥാനാർത്ഥിത്വം കോണ്‍ഗ്രസിന് വെല്ലുവിളിയാവുമെന്നതും വ്യക്തമാണ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍