UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 44 സീറ്റുകളിൽ 22 എണ്ണം സ്വന്തമാക്കി എൽഡിഎഫ്; യുഡിഎഫ്‌ 17, ബിജെപി 5

വയനാട്‌ മുട്ടിലിൽ എൽഡിഎഫിന്‌ ഭൂരിപക്ഷം ലഭിച്ചു തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിനും ഭരണം ലഭിക്കും.

സംസ്ഥാനത്ത ഇന്നലെ നടന്ന തദ്ദേശ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച് എൽഡിഎഫ്. തെരഞ്ഞെടുപ്പ്‌ നടന്ന 44 ൽ 22 വാർഡുകളിലും എൽഡിഎഫ്‌ വിജയം സ്വന്തമാക്കി. 17 ഇടത്ത്‌ യുഡിഎഫും അഞ്ചിടത്ത്‌ ബിജെപിയും ജയിച്ചു. അതേസമയം എൽഡിഎഫിന്റെ 10 സിറ്റിങ്ങ് സീറ്റുകളിൽ യുഡിഫ് പിടിച്ചെടുത്തപ്പോൾ യുഡിഎഫ്‌ ജയിച്ച 8 വാർഡുകൾ ഇത്തവണ എൽഡിഎഫ്‌ ജയിച്ചുയ ലീഗ്‌ വിമതൻ ജയിച്ച വാർഡും ഇത്തവണ യുഡിഎഫ്‌ വിജയിച്ചു. ബിജെപി ജയിച്ച അഞ്ച് സീറ്റുകളിൽ നാലെണ്ണം സിറ്റിങ്ങ് സീറ്റുകളും ഒരെണ്ണം യുഡിഎഫിൽ നിന്നും പിടിച്ചെടുത്തതുമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പിറകിൽപ്പായ പല വാർഡുകളിലു ഇക്കുറി എല്‍ഡിഎഫിന് പിടിച്ചു നിൽക്കാനായെന്നാണ് വിലയിരുത്തൽ.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടത്ത് ബിജെപി സിറ്റിംഗ് സീറ്റ് നിലനിർത്തി. ധർമ്മടം പ‌ഞ്ചായത്തിലെ ഒമ്പതാം വാർഡായ കിഴക്കേ പാലയാട് കോളനിയിലെ ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർത്ഥി സീറ്റ് നിലനിർത്തിയത്. ഇവിടെ മൂന്നാം സ്ഥാനത്താണ് എൽഡിഎഫ്.

ഉപതിരഞ്ഞെടുപ്പ് ഫലം നിർണായമായിരുന്ന 6 പഞ്ചായത്തിൽ വയനാട്‌ മുട്ടിലിൽ എൽഡിഎഫിന്‌ ഭൂരിപക്ഷം ലഭിച്ചു തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിനും ഭരണം ലഭിക്കും.

തിരുവനന്തപുരം ജില്ലയിൽ 7 പഞ്ചായത്ത‌് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ‌് നടന്നത്‌. നാല്‌ സീറ്റിൽ എൽഡിഎഫ്‌ വിജയിച്ചപ്പോൾ രണ്ടെണ്ണം യുഡിഎഫും ഒന്നിൽ ബിജെപിയും ജയം നേടി. നാവായിക്കുളം ഇടമണ്ണിൽ യുഡിഎഫ്‌ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. കുന്നത്തുകാൽ കോട്ടുകോണം വാർഡ്‌ എൽഡിഎഫ്‌ നിലനിർത്തി. അമ്പൂരി ചിറയക്കോട് വാർഡും എൽഡിഎഫ്‌ പിടിച്ചെടുത്തു.
കാട്ടാക്കട പഞ്ചായത്തിലെ പനയംകോട‌് വാർഡ്, കല്ലറി പഞ്ചായത്ത്‌ വെള്ളംകുടി വാർഡ്‌ എന്നിവ എൽഡിഎഫിൽനിന്ന്‌ യുഡിഎഫ്‌ പിടിച്ചെടുത്തു. കുഴിവിള വാർഡ്‌ ബിജെപി നിലനിർത്തി.

കൊല്ലം: നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്ന കൊല്ലംജില്ലയിൽ മൂന്ന്‌ എണ്ണത്തിൽ എൽഡിഎഫും ഒരിടത്ത്‌ യുഡിഎഫും ജയിച്ചു. അഞ്ചൽ പഞ്ചായത്ത് മാർക്കറ്റ്, ഇട്ടിവ പഞ്ചായത്തിലെ നെടുംപുറം, കടയ്ക്കൽ പഞ്ചായത്തിലെ തുമ്പോട്ട് എന്നിവിടങ്ങളില്‍ എൽഡിഎഫ് വിജയിച്ചപ്പോൾ കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തു.

പത്തനംതിട്ട: ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന ഏക വാർഡ്‌ യുഡിഎഫിൽനിന്ന്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാർഡിലായുരുന്നു ജയം. ഇവിടെ ബിജെപിക്ക് 9 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുത്തിയതോട‌് പഞ്ചായത്ത് മുത്തുപറമ്പ‌് വാർഡ‌് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
ചേർത്തല നഗരസഭ ടി ഡി അമ്പലം വാർഡ‌് യുഡിഎഫിൽ നിന്ന്‌ ബിജെപി പിടിച്ചെടുത്തു. കായംകുളം നഗരസഭ വെയർ ഹൗസ‌് വാർഡില്‍ സിപിഐ സ്ഥാനാര്‍ത്ഥി ജയിച്ചു. പാലമേൽ പഞ്ചായത്ത്‌ മുളകുവിള വാർഡ്‌ എൽഡിഎഫ്‌ നിലനിർത്തി. മാവേലിക്കര ബ്ലോക്ക‌് പഞ്ചായത്ത‌് വെട്ടിയാർ ഡിവിഷന്‍ നിലവിൽ സിപിഎം സീറ്റ‌്‌ യുഡിഎഫ്‌ പിടിച്ചെടുത്തു.

ഇടുക്കി: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഒരു നഗരസഭാ വാർഡിലും രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലുമായി അഞ്ചിടങ്ങളിൽ മൂന്നെണ്ണം എല്‍ഡിഎഫും, ഒന്നുവീതം ബിജെപിയും യുഡിഎഫും ജയിച്ചു.
ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയം നേടി. ഇതോടെ എല്‍ഡിഎഫ്‌ പഞ്ചായത്ത്‌ ഭരണം ഉറപ്പിച്ചു. ദേവികുളം ബ്ലോക്ക് കാന്തല്ലൂര്‍ ഡിവിഷൻ എൽഡിഎഫ്‌ നിലനിർത്തി. ഉപ്പുതറ കാപ്പി പതാൽ വാർഡ്‌ യുഡിഎഫ് നിലനിർത്തി. തൊടുപുഴ നഗരസഭയിലെ 23 ആം വാർഡ് ബിജെപി നിലനിർത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വിജയിച്ചു. ഇതോടെ പ്രതിസന്ധയിലായിരുന്ന തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണവും എൽഡിഎഫിന് നിലനിർത്താനായി.

കോട്ടയം: ആറിടത്തായിരുന്നു തെരഞ്ഞെടുപ്പ് നടന്ന കോട്ടയത്ത് നാലിടത്ത് യുഡിഎഫ് വിജയിച്ചു. ഒരെണ്ണം എൽഡിഎഫ്‌ പിടിച്ചെടുത്തു. ഒരു സീറ്റ്‌ നിലനിർത്തി. ഇതില്‍ തിരുവാർപ്പ‌് പഞ്ചായത്തിലെ മോർകാ‌ട‌് ഒന്നാം വാർഡില്‍ സ്വതന്ത്ര സ്ഥാനാർത്ഥി മായമുരളി വിജയിച്ചു. മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ‌് പിടിച്ചെടുത്തു. എൽഡിഎഫ‌് പ്രതിനിധീകരിച്ചിരുന്ന പാമ്പാടി ബ്ലോക്ക‌് കിടങ്ങൂർ ഡിവിഷന്‍ യുഡിഎഫ്‌ വിജയിച്ചു. പാലാ കരൂർ പഞ്ചായത്ത് വലവൂർ ഈസ്റ്റ് രണ്ടാം വാർഡ്‌ എൽഡിഎഫ് നിലനിർത്തി. നാലിടത്ത് എല്‍ഡിഎഫ് ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. രണ്ടിടത്ത് യുഡിഎഫും. ഇക്കുറി മൂന്നു വാര്‍ഡ്‌ യുഡിഎഫ് പിടിച്ചെടുത്തു.

എറണാകുളം: എറണാകുളം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന രണ്ട്‌ വാർഡുകളിൽ ഒരെണ്ണം എൽഡിഎഫ്‌ പിടിച്ചെടുത്തു.നെല്ലിക്കുഴി പഞ്ചായത്ത്‌ യുഡിഎഫ്‌ വാർഡ്‌ എൽഡിഎഫ്‌ ജയിച്ചത്. മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് നെല്ലാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ്‌ നിലനിര്‍ത്തി.

തൃശ്ശൂർ: ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നാലിടത്തും യുഡിഎഫ് വിജയിച്ചു . തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ ഡിവിഷൻ. പൊയ്യ ഗ്രാമ പഞ്ചായത്തിലെ പുപ്പത്തി അഞ്ചാം വാർഡ്. പാഞ്ഞാൾ പഞ്ചായത്ത് കിള്ളിമംഗലം പടിഞ്ഞാറ്റുമുറി എട്ടാം വാർഡ്. കോലഴി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കോലഴി നോർത്ത് എന്നിവിടങ്ങളിലായിരുന്നു തശ്ശൂരിൽ തിരഞ്ഞെടുപ്പ് നടന്നത്.

പാലക്കാട്‌: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകൽ വാര്‍ഡില്‍ എൽഡിഎഫ് സ്ഥാനാർഥി വനജ കണ്ണൻ വിജയിച്ചു. മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്നം വാർഡ്‌ ബിജെപി നിലനിർത്തി.

മലപ്പുറം: അരീക്കോട് ഊർങ്ങാട്ടിരി പഞ്ചായത്ത് 18-ാം വാർഡ് കളപ്പാറയിൽ സിറ്റിങ്ങ് എൽഡിഎഫിന് ജയം. പരപ്പനങ്ങാടി നഗരസഭ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജനകീയ വികസന മുന്നണി സീറ്റ് നില നിർത്തി. ആനക്കയം പഞ്ചായത്ത് പത്താം വാർഡ് നരിയാട്ടുപ്പാറ മുസ്ലീം ലീഗ് നിലനിർത്തി. തിരൂർ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗൺ പെരിന്തൽമണ്ണ ആലിപറമ്പ് പഞ്ചായത്ത്‌ എട്ടാം വാർഡ് വട്ടപറമ്പ് എന്നിവിടങ്ങളിലും യുഡിഎഫ് വിജയിച്ചു.

കോഴിക്കോട്‌: കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനില്‍ സിപിഎം നിലനിർത്തി. വയനാട്‌: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുട്ടിൽ പഞ്ചായത്ത‌് 13–ാം വാർഡ് (മാണ്ടാട‌് ) എൽഡിഎഫ‌് പിടിച്ചെടുത്തു. കണ്ണൂർ: ധർമടം പഞ്ചായത്ത് ഒമ്പതാം വാർഡ് (കിഴക്കെ പാലയാട് കോളനി ) ബിജെപി നിലനിർത്തി.

‘അങ്ങനിപ്പം കുഞ്ഞേച്ചി മുറ്റമടിക്കേണ്ട’; കുഞ്ഞുങ്ങളെ സ്ത്രീവിരുദ്ധ കവിത പഠിപ്പിക്കുന്ന ഐസിഡിഎസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍