UPDATES

വാര്‍ത്തകള്‍

ലോക്സഭ തിരഞ്ഞെടുപ്പ്; 91 മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാൾ

20 സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്.

17ാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട  വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 91 സീറ്റിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ് നടക്കുക. ആന്ധ്രയിലെ 25 ലോക്സഭ സീറ്റുകൾക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കും. ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളും,ബീഹാറിലെ നാല് മണ്ഡലങ്ങളും, തെലങ്കാനയിലെ 17 മണ്ഡലങ്ങളും മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാന്റ് ഒഡീഷ, സിക്കിം ജമ്മു-കശ്മീർ എന്നിവിടങ്ങളിലെ ഉൾപ്പടെ 20 സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു, കേന്ദ്രമന്ത്രിയും കരസേന മുന്‍ മേധാവിയുമായ വി.കെ സിങ് തുടങ്ങി നിരവധി പ്രമുഖരും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

അതേസമയം, ആദ്യഘട്ട പരസ്യ പ്രചാരണത്തിന്റെ അവസാനം ആവേശകരമാക്കാൻ പടിഞ്ഞാറൻ യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെയും എസ്.പി, ബി.എസ്.പി, ആര്‍.എൽ.ഡി പാര്‍ടികളുടെയും റാലികൾ സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര, കര്‍ണാടക തമിഴ്നാട്ടിട് സംസ്ഥാനങ്ങളിൽ വിവിധ റാലികളിൽ പങ്കെടുക്കും. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും മോദിയും നാല് വർഷത്തിനു ശേഷമാണ് ഒന്നിച്ച് റാലിയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഏഴ് ഘട്ടങ്ങളായാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുക. രണ്ടാംഘട്ടം ഈ മാസം 18 നാണ്. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 23 നാണ് വോട്ടെടുപ്പ്. മെയ് 23 നാണ് ഫലപ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാ പ്രദേശ്, അരുണാചല്‍പ്രദേശ്, സിക്കിം, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍