UPDATES

വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രി നാളെ വീണ്ടും കേരളത്തിൽ, രാഹുൽ ഗാന്ധി മടങ്ങി

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ രണ്ടാംഘട്ട സംസ്ഥാന സന്ദർശനം പുർത്തിയാക്കി മടങ്ങിയതിന് ബുധനാഴ്ച വൈകിട്ടോടെ മടങ്ങിയതിന് പിന്നാലെയാണ് ബിജെപി താര പ്രചാരകൻ കുടിയായ മോദി വ്യാഴാഴ്ച കേരളത്തിൽ എത്തുന്നത്.

നാളെ തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ പ്രവർത്തകരെ അഭിവാദ്യം ചെയ്തു പ്രസംഗിക്കും.
വൈകിട്ട് 6.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എൻഡിഎ റാലി സംഘടിപ്പിക്കുന്നത്. പ്രത്യേക വിമാനത്തിൽ തലസ്ഥാനത്ത് എത്തുന്ന മോദി ആറരയോടെ സ്റ്റേഡിയത്തിലെത്തും. ഒരുമണിക്കൂറോളം മോദി ഇവിടെ ചിലവിടുമെന്നാണ് വിലയിരുത്തൽ. അതെസമയം ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന പത്തനംതിട്ട മണ്ഡലത്തിലും പ്രധാനമന്ത്രിയെ പ്രചരണത്തിന് എത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെ ശംഖുമുഖം, ആൾസെയിന്റസ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, വിജെറ്റി, സ്പെൻസർ സെൻട്രൽ സ്റ്റേഡിയം, പുളിമൂട്, ആയുർവേദ കോളേജ് വരെയുള്ള റോഡുകളിൽ പാർക്കിങ് അനുവദിക്കുന്നതല്ല. ടി റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്. 4 മണിമുതൽ രാത്രി 10 മണിവരെ ടി റോഡിലൂടെയുള്ള വാഹന ഗതാഗതം ഒഴിവാക്കി പൊതുജനങ്ങൾ യാത്ര ചെയ്യേണ്ടതാണ്.

വൈകുന്നേരം 4 മണിമുതൽ രാത്രി 10 മണിവരെ ജി.വി.രാജ, ആർ.ആർ ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, ആൽത്തറ, വഴുതക്കാട്, സാനഡു, തൈക്കാട് വരെയുള്ള റോഡിലും, പബ്ലിക് ലൈബ്രറി, നന്ദാവനം, ആർബിഐ, ബേക്കറി, ജേക്കബ്സ്, ഗേറ്റ്-IV വരെയുള്ള റോഡിലും, രക്തസാക്ഷിമണ്ഡപം, വിജെറ്റി, സ്പെൻസർ സെൻട്രൽ സ്റ്റേഡിയം, പുളിമൂട്, ആയുർവേദ കോളേജ് വരെയുള്ള റോഡിലും, അണ്ടർ പാസ്, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പേട്ട, ചാക്ക, ഓൾസെയിന്റ്സ്, ശംഖുമുഖം, എയർപാർട്ട് വരെയുള്ള റോഡുകളിലും ഗതാഗത നിയന്ത്രണവും, പാർക്കിങ് നിയന്ത്രണവും ഉണ്ടായിരിക്കും.

അതേസമയം, ഏപ്രിൽ 23 ന് വോട്ടെടുപ്പ് നടക്കുന്ന കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രിയുടെ അവസാന സന്ദര്‍ശമായിരിക്കും നാളെനടക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് നടന്ന റാലിയിൽ മലബാറിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിലും മോദി പങ്കാളിയായിരുന്നു.

അതിനിടെ വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൂടിയായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ രണ്ടാം ഘട്ട പര്യടനം പൂർത്തിയാക്കി മടങ്ങി. വടനാടിന്റെ പ്രശ്നങ്ങൾ പഠിച്ച ശേഷമായിരുന്ന് ഇത്തവണ രാഹുൽ കേരളത്തിലെത്തിയതെന്നതും ഇന്നലെത്തെ സന്ദര്‍ശത്തെ ശ്രദ്ധേയമാക്കി. സ്നേഹത്തോടയും സഹിഷ്ണുതയോടെ ഒന്നിച്ചു കഴിയുന്ന ഒരു നാടാണ് വയനാടെന്ന് രാജ്യത്തിന് ഒട്ടാകെ കാണിച്ചു കൊടുക്കണം എന്ന് ആഹ്വാനം ചെയ്ത അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകില്ലെന്നും പ്രസംഗത്തിൽ വ്യക്തമാക്കി. വയനാട്ടിലെ ചികിൽസാ സൗകര്യങ്ങളിലെ അപര്യാപ്ത, രാത്രിയാത്രാ നിരോധനം, വന്യമൃഗ ശല്യം എന്നീ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തും. വിവിധ ജാതി- മതസ്ഥരും വ്യത്യസ്ത പാർട്ടികളിൽപ്പെട്ടവരും ഐക്യത്തോടെ വസിക്കുന്ന വയനാട് രാജ്യത്തിനു തന്നെ മാതൃകയാണ്. ഈ നാടിനെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയത് വലിയ അംഗീകാരമാണ്. ഒരു രാഷ്ട്രീയ നേതാവായല്ല; നിങ്ങളുടെ മകനായി, സഹോദരനായി, കൂട്ടുകാരനായാണ് ഇവിടെ വന്നിരിക്കുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മലപ്പുറം പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ പാർട്ടി പരിപാടികളിലും അദ്ദേഹം പങ്കാളിയായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍