UPDATES

ട്രെന്‍ഡിങ്ങ്

സാമ്പത്തിക സംവരണ ബിൽ‍ ലോക്സഭ പാസാക്കി; പിന്തുണച്ച് കോൺഗ്രസും സിപിഎമ്മും

മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുക ലക്ഷ്യമിടുന്നതാണ് പുതിയ ബില്ല്. 

കോണ്‍ഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ സാമ്പത്തിക സംവരണ ബില്‍ ലോകസഭ പാസാക്കി. മൂന്നിനെതിരെ 323 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുക ലക്ഷ്യമിടുന്നതാണ് പുതിയ ബില്ല്.  മുസ്ലീം ലീഗ് ബില്ലിനെ എതിര്‍ത്തു. മുസ്ലിം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. ഇതുവരെ സാമ്പത്തികസംവരണത്തെ എതിര്‍ത്ത് നിലപാടെടുത്തിരുന്ന സമാജ് വാദി പാര്‍ട്ടിയും ആര്‍ജെഡിയും ബില്ലിനെ പിന്തുണച്ചു. എന്നാൽ എഐഎഡിഎംകെയും എഐയുഡിഎഫും സഭയില്‍ നിന്നും ഇറങ്ങിപ്പോയി. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ കുറവുള്ള മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നതിനാണ് നിയമ ഭേദഗതി. ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും.

ബില്ലിനെ പിന്തുണച്ച എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. രാജ്യചരിത്രത്തിലെ സുപ്രധാന തീരുമാനം എന്നു വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതിയെത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

50 ശതമാനമെന്ന പരിധി ലംഘിക്കുന്നുവെന്ന് പറഞ്ഞ് ഭരണഘടനാ ഭേദഗതി സുപ്രീംകോടതിക്കു തള്ളാനാകില്ലെന്നും, സാമ്പത്തിക സംവരണ തീരുമാനത്തിനു നിയമസാധുതയുണ്ടെന്നും ബില്ല് അവതരിപ്പിച്ച് കൊണ്ട് സാമൂഹികനീതി വകുപ്പ് മന്ത്രി തവർചന്ദ് ഗെലോട്ട് ലോക്സഭയില്‍ പറഞ്ഞു. ഭരണഘടനയുടെ 15, 16 അനുഛേദത്തിൽ മാറ്റം വരുത്താനാണു നീക്കം. നിലവിലെ സംവരണത്തെ ഇതു ബാധിക്കില്ല.
എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക സംവരണം ലഭിക്കുമെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. സാമ്പത്തിക നീതി ഉറപ്പാക്കുകയാണു സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ലോക്സഭയിൽ പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം നല്‍കിയിരുന്നുവെങ്കില്‍ സാമ്പത്തിക സംവരണത്തിന്റെ ആവശ്യമില്ലായിരുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കറും എഐഎഡിഎംകെ എംപിയുമായ തമ്പി ദുരൈ പറഞ്ഞു. ദരിദ്രരാണെന്ന് തെളിയിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ സാധിക്കും. നിയമം നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടും അദ്ദേഹം ചൂണ്ടിക്കാട്ടിയ അദ്ദേഹം തമിഴ്നാട്ടില്‍ 69 ശതമാനമാണ് ജാതി സംവരണമെന്നും ചൂണ്ടിക്കാട്ടി. അതേസമയം,നിയമം തിരക്കിട്ടു നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്ന് കെ.വി. തോമസ് സഭയിൽ പറഞ്ഞു. ബിൽ ജെപിസിക്കു വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ‌സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നതായും കോൺഗ്രസ് അറിയിക്കുകയായിരുന്നു.

സ്വകാര്യ മേഖലയിൽ സംവരണം അനുവദിക്കണം; സാമ്പത്തിക സംവരണ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ട് സിപിഎം

ആര്‍ എസ് എസിന്റെ ഈ ധ്രുവീകരണ ആയുധമേറ്റ് പ്രതിപക്ഷ ഐക്യം തകരുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍