UPDATES

വാര്‍ത്തകള്‍

‘വയനാടും ഉത്തർപ്രദേശും എന്റെ ഹൃദയത്തിന് പ്രിയപ്പെട്ടത്’; രാഹുലിന് വോട്ട് തേടി പ്രിയങ്ക ഗാന്ധി

എന്നെക്കാൾ രണ്ട് വയസ്സ് മാത്രം കൂടുതലുള്ള സഹോദരന്‍, എന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും എന്റെ കൈപിടിച്ച് നിന്ന വ്യക്തിയാണ് രാഹുൽ. ജിവിതത്തിന്റെ തുടക്കത്തിൽ തന്നെ ദുരന്തങ്ങൾ ഏറ്റ് വാങ്ങിയ വ്യക്തികളാണ് ഇരുവരും.

മോദി സർക്കാറിന്റെ നയങ്ങളെ കടന്നാക്രമിച്ചും രാഹുലിന് വോട്ടുതോടിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.വയനാട്ടിലെത്തിയ പ്രിയങ്ക മാനന്തവാടിയിൽ സംഘടിപിച്ച് യുഡിഎഫ് പൊതുയോഗത്തിലാണ് രൂക്ഷ വിർശനവുമായി രംഗത്തെത്തിയത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കഴിഞ്ഞ അഞ്ച് വർഷങ്ങൾ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചത്. അവർ പ്രദേശങ്ങളെ വേർതിരിച്ചു കാണുന്നു. ജനങ്ങളെ വേർതിരിക്കുന്നു. എന്നാൽ ‘വയനാടും ഉത്തർപ്രദേശും എന്റെ ഹൃദയത്തിന് പ്രിയപ്പെട്ടതാണെന്നും രണ്ടിനെയും ഒരു പോലെ കണക്കാക്കുന്നതായും അവർ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായുള്ള ആത്മബന്ധത്തെ കുറിച്ചും പ്രിയങ്ക പ്രസംഗത്തിൽ പറയുന്നു.

ഇന്ത്യയുടെ ജനങ്ങളുടെ സ്വാതന്ത്രത്തിനും പരമാധികാരത്തിനും വേണ്ടിയായിട്ടായിരുന്നു അവർ ജീവൻ നൽകിയത്. എന്നാൽ അ‍ഞ്ച് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ മൃഗീയ ഭുരിപക്ഷവുമായി ഒരു സർക്കാർ അധികാരത്തിലെത്തി. ഒരു ജനതയുടെ പ്രതീക്ഷകളുമായിട്ടായിരുന്നു ആ സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ അധികാരത്തിലെത്തിയ നിമിഷം മുതൽ അവർ ജനങ്ങളെ വഞ്ചിക്കുകായിരുന്നു. വർഷം തോറും രണ്ട് കോടി തൊവിലവസരങ്ങൾ വാഗ്ദാനം ചെയ്തു, ഒരോർത്തര്‍ക്കും 15 ലക്ഷം രൂപ നൽകുമെന്ന് പറഞ്ഞു. എന്നാൽ അധികാരത്തിലെത്തിച്ച ജനങ്ങളെ മറന്നുകൊണ്ടുള്ള പ്രവർത്തനങ്ങളായിരുന്ന നടത്തിയത്. നിങ്ങള്‍ വോട്ട് ചെയ്യാൻ പോവുമ്പോൾ നിങ്ങൾ ഇക്കാര്യങ്ങൾ ഓർമിക്കണമെന്നും പ്രിയങ്ക പറയുന്നു. തിരഞ്ഞെടുപ്പ് പരിപാടികളുടെ ഭാഗമായി വയനാട്ടിലെയും യുപിയിലെയും കർഷകരെ കാണാനായി. അവർ ബിജെപി ഭരണത്തിൽ നേരിട്ടിരുന്ന കഷ്ടപ്പാടുകൾ നേരിട്ട് മനസിലാക്കാനായെന്നും അവർ വ്യക്തമാക്കുന്നു.

കോൺഗ്രസ് നേതാവായി മാത്രമല്ല ഞാൻ വയനാട്ടിലെത്തിയത്. നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് ഒരു സഹോദരി ആയിട്ടുകൂടിയാണ്. ഞാൻ‌ ജനിച്ച നിമിഷം മുതൽ എനിക്ക് അടുത്ത് അറിയാവുന്ന ഒരു വ്യക്തിക്ക് വേണ്ടിക്കൂടിയാണ്. അദ്ദേഹം ഇവിടെ നിങ്ങളുടെ സ്ഥാനാർഥിയാവുകയാണ്. കഴിഞ്ഞ പത്ത് വർഷം നിരവധി വ്യക്തിപരമായ ആക്രമണങ്ങഴും അധിക്ഷേപങ്ങളും ഏറ്റ് വാങ്ങിയാണ് അദ്ദേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത്.

എന്നെക്കാൾ രണ്ട് വയസ്സ് മാത്രം കൂടുതലുള്ള സഹോദരന്‍, എന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും എന്റെ കൈപിടിച്ച് നിന്ന വ്യക്തിയാണ് രാഹുൽ. ജിവിതത്തിന്റെ തുടക്കത്തിൽ തന്നെ ദുരന്തങ്ങൾ ഏറ്റ് വാങ്ങിയ വ്യക്തികളാണ് ഇരുവരും. രാഹുലിന് 14 വയസ്സ് മാത്രം ഉള്ള സമയത്താണ് തങ്ങളുടെ മുത്തശ്ശി, നിങ്ങളുടെ ഇന്ദിരാ ഗാന്ധി തങ്ങളുടെ സ്വന്തം വീട്ടിൽ വച്ച് കൊല്ലപ്പെട്ടത്.

പിന്നീട് നാലു പേരായിരുന്നു ഞങ്ങളുടെ കുടുംബം. സ്നേഹം നിറഞ്ഞതായിരുന്നു ആ കുടുംബം. എന്നാൽ ഏഴ് വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ മുത്തശ്ശിയെ പോലെ പിതാവും കൊല്ലപ്പെട്ടു. എല്ലാം തകർന്ന നിലയിലായിരുന്നു ഞങ്ങൾ ഇരുവരും. അത്തരം ഒരു അവസരത്തിൽ എന്റെ സഹോദരന്‍ എന്നോട് പറഞ്ഞത്, ആരോടും വിധ്വേഷമില്ലെന്നായിരുന്നു. തങ്ങളുടെ പിതാവിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രവർത്തിക്കുമെന്നായിരുന്നു അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്. ഇതിന് ശേഷമായിരുന്നു അദ്ദേഹം ഉന്നത പഠനത്തിന് വിദേശത്തേക്ക് പോയത്. പിന്നീട് തിരിച്ചെത്തി അമേഠിയിൽ ജനാധിപത്യത്തിന്റെ ഭാഗമാവുകയായിരുന്നു. പാർട്ടിയുടെ ചുമതല ഏറ്റെടുത്ത അദ്ദേഹം സംഘടനയിൽ ജനാധിപത്യം കൊണ്ട് വരാനാണ് ശ്രമിച്ചതെന്നും പ്രിയങ്ക പ്രസംഗത്തിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിൽ പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രിയങ്ക പറയുന്നു. കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും അവർ പ്രസംഗത്തിൽ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍