ജൻ ആക്രോശ് സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ കോൺഗ്രസിൽ ചേർന്ന പട്ടേർ സമര നേതാവ് ഹർദിക് പട്ടേലിന് നേരെ പൊതുവേദിയിൽ കയ്യേറ്റം. ഗുജറാത്തിലെ സുരേന്ദ്ര നഗറിൽ ജില്ലയിൽ സംഘടിപ്പിച്ച പൊതു ചടങ്ങിനിടെയാണ് ഹർദിക് പട്ടേൽ ആക്രമണത്തിന് ഇരയായത്. അപ്രതീക്ഷിതമായി വേദിയിലേക്ക് കയറിവന്ന വ്യക്തി പൊടുന്നനെ ഹർദികിനെ മർദിക്കുകയായിരുന്നു.
ജൻ ആക്രോശ് സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ അക്രമിച്ച വ്യക്തിയേയോ, ആക്രമിക്കാനുണ്ടായ കാരണമോ ഇതുവരെ വ്യക്തമായിട്ടില്ല. അക്രമിയെ പ്രവര്‍ത്തകർ ചേർന്ന് സംഭസ്ഥലത്തുനിന്നും മാറ്റുകയായിരുന്നു.
2015ൽ ഗുജറാത്തിൽ നടന്ന പട്ടേൽ സംവരണ സമരത്തിലൂടെയായിരുന്നു ഹർദിക് പട്ടേൽ ശ്രദ്ധേയനായത്. ഇതിന് ശേഷം കോണ്‍ഗ്രസുമായി അടുത്ത അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടിയിൽ ചേർന്നത്. കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഹര്‍ദിക് കോണ്‍ഗ്രസിലെത്തിയത്. അഹമ്മദാബാദില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്.
#WATCH Congress leader Hardik Patel slapped during a rally in Surendranagar,Gujarat pic.twitter.com/VqhJVJ7Xc4
— ANI (@ANI) April 19, 2019