UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി വന്നു, മന്ത്രി സഭയിൽ ഇനി ആരെല്ലാം, അമിത് ഷാ പ്രധാന റോൾ ഏറ്റെടുത്തേക്കും

രാഹുൽ ഗാന്ധിയെ അരലക്ഷം വോട്ടിനു അമേഠിയിൽ തോൽപ്പിച്ച സ്‌മൃതി ഇറാനിക്ക് ഇത്തവണ സുപ്രധാന റോളില്‍ തന്നെ ഉണ്ടാവും.

മികച്ച വിജയം നേടിയ ബിജെപി മോദിയുടെ നേതൃത്വത്തിൽ രണ്ടാം എൻഡിഎ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുമ്പോൾ മന്ത്രിസഭയിൽ ആരൊക്കെയുണ്ടാവും എന്നാണ് രാജ്യം കാത്തിരിക്കുന്നു. ഇന്ന് ചേരുന്ന മോദിയുടെ ആദ്യ സർക്കാറിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ മന്ത്രിസഭ പിരിച്ചു വിടുന്നതിനുളള പ്രമേയം പാസാക്കും. ഇതിന് ശേഷമായിരിക്കും പുതിയ കാബിനറ്റിനെ നിശ്ചയിക്കുക. വരുന്ന വ്യാഴാഴ്ച രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

ഇന്ന് രാവിലെ മുതിർന്ന നേതാക്കളായ അദ്വാനി, മുരളീ മനോഹർ ജോഷി എന്നിവരുമായി മോദിയും അമിത്ഷായും നടത്തിയ കൂടിക്കാഴ്ചയോടെ പുതിയ മന്ത്രിസഭ രൂപീകരണ ചർച്ചയും ആരംഭിച്ചാതായാണ് വിവരം. ബിജെപിയെയും നരേന്ദ്ര മോദിയെയും ചരിത്ര വിജയത്തിലേക്കു നയിച്ച പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇത്തവണ മന്ത്രിസഭയുടെ ഭാഗമായേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിലവിലുള്ള മുതിർന്ന അംഗങ്ങളിൽ പലരും പുതിയ സഭയിൽ നിന്നും പിൻവാങ്ങുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാടുന്നു.

അഞ്ച് ലക്ഷം ഭുരിപക്ഷത്തിലാണ് അമിത് ഷായുടെ വിജയം. ഷായെ മന്തിയാക്കണം എന്നതിൽ പ്രവർത്തകർക്ക് ഇടയിലും വികാരം ഉണ്ട്. ഷായ്ക്ക് അനുകലമായ തീരുമാനം ഉണ്ടായാൽ ആഭ്യന്തര വകുപ്പായിരിക്കും അദ്ദേഹം കൈയ്യാളുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ സാഹചര്യം ഉണ്ടായാൽ പാർട്ടി അധ്യക്ഷ സ്ഥാനത്ത് ആരായിരിക്കും എന്ന ചോദ്യം അവശേഷിക്കുകയാണ്.

രാഹുൽ ഗാന്ധിയെ അരലക്ഷം വോട്ടിനു അമേഠിയിൽ തോൽപ്പിച്ച സ്‌മൃതി ഇറാനിക്ക് ഇത്തവണ സുപ്രധാന റോളില്‍ തന്നെ ഉണ്ടാവും. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന അരുൺ ജയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവരുടെ സാന്നിധ്യം ഇത്തവണ ഉണ്ടായേക്കില്ല. എന്നാൽ പ്രതിരോധ മന്ത്രിയും മോദിയുടെ വിശ്വസ്തയുമായ നിര്‍മ്മല സീതരാമന്‍ ഇത്തവണയും സുപ്രധാന സ്ഥാനത്ത് തുടരും. കൂടാതെ രവിശങ്കര്‍ പ്രസാദ്, മുഖ്താര്‍ അബ്ബാസ് നഖ്വി,ജെപി നദ്ദ, വൻ മാർജിനിൽ ജയിച്ചു കയറി‌യ വി.കെ സിങ്ങും എന്നിവരും, കേരളത്തിൽ നിന്നുള്ള പ്രതിനിധികൾക്കും ക്യാബിനറ്റ് മന്ത്രി സ്ഥാനം ലഭിച്ചേക്കും. പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതായിരിക്കും പുതിയ മന്ത്രി സഭയെന്നും റിപ്പോർട്ടുകൾ പറയുന്നു.

മോദിയ്‌ക്കെതിരായി കോണ്‍ഗ്രസിന് ഒന്നും ചെയ്യാനില്ലെന്ന് വ്യക്തമായെന്ന് എസ് ഡി പി ഐ; നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം ഇങ്ങനെയാകണമെന്നില്ലെന്ന് ജമാ അത്ത്

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍