UPDATES

മത്സരിക്കാൻ താൽപര്യമുണ്ട്, രണ്ടാം സീറ്റിൽ പിടിമുറുക്കാൻ പിജെ ജോസഫ്; രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നിഷ ജോസ് കെ മാണി

കോട്ടയം സീറ്റില്‍ പി.ജെ. ജോസഫുമായി സമവായത്തിനില്ലെന്ന സൂചന നല്‍കിയാണ് മാണി ഗ്രൂപ്പില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് രണ്ട് സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ച് പി.ജെ.ജോസഫ് എംഎല്‍എ.
കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടി സീറ്റോ വേണമെന്നും ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നതായും അദ്ദേഹം തൊടുപുഴയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫില്‍ ചര്‍ച്ച നാളെ തുടങ്ങും. ഓരോ സീറ്റിലും ആര് മല്‍സരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ലോക്സഭയിലേക്ക് മല്‍സരിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയ പിജെ ജോസഫ് കേരളത്തില്‍ ഏതുസീറ്റില്‍ മല്‍സരിച്ചാലും ജയിക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രഖ്യാപിച്ചു. അതിനിടെ ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയെ കോട്ടയത്ത് മല്‍സരിപ്പിച്ചേക്കുമെന്ന റിപ്പോർക്കുൾ പി ജെ ജോസഫ് തള്ളി. റിപ്പോർട്ടുകൾ അഭ്യൂഹം മാത്രമാണെന്നായിരുന്നു അദ്ദഹത്തിന്റെ പ്രതികരണം. യുഡിഎഫില്‍ സീറ്റ് ചര്‍ച്ചകൾ നാളെ തുടങ്ങാനിരിക്കെയാണ് പിജെ ജോസഫിന്റെ വാർത്താസമ്മേളനം. ഒരോ സീറ്റിലും ആര് മല്‍സരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.

എന്നാൽ, കോട്ടയം സീറ്റില്‍ പിജെ ജോസഫുമായി സമവായത്തിനില്ലെന്ന സൂചന നല്‍കിയാണ് മാണി ഗ്രൂപ്പില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടരുന്നത്. ഇതോടെയാണ് രണ്ടാം സീറ്റെന്ന വാദവുമായി പിജെ ജോസഫ് പരസ്യമായി രംഗത്തെത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. സീറ്റ് സംബന്ധിച്ച തർക്കം കേരളാ കോൺഗ്രസിൽ തർക്കം രൂക്ഷമാക്കുന്നതായാണ് വിവരം.

അതിനിടെ, തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് ജോസ് കെ മാണിയുടെ ഭാര്യ നിഷ മാധ്യമങ്ങളോട് പ്രതികരിച്ചു. മല്‍സരിക്കാനായി
കേരളാ കോൺഗ്രസിൽ ചുണക്കുട്ടന്മാര്‍ ഏറെയുണ്ടെന്നായിരുന്നു നിഷയുടെ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാവുമെന്ന് തരത്തിൽ പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും നിഷ കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. സാമൂഹ്യ സേവനമാണ് തന്റെ പ്രവർത്തന മേഖല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്കൊപ്പമുണ്ടാകും. താൻ ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ രാഷ്ട്രീയ രംഗത്തേയ്ക്ക് ഇല്ലെന്നും സ്ഥാനാർത്ഥികളെ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും അവർ പറയുന്നു.

READ ALSO: കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍