കർണാടകയിൽ ആദായ നികുതിവകുപ്പ് ഇന്നലെ മാത്രം പിടികൂടിയത് നാലു കോടിരൂപയെന്ന് റിപ്പോർട്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങുന്ന കർണാടകയിൽ ആദായ നികുതിവകുപ്പ ഇന്നലെ മാത്രം പിടികൂടിയത് നാലു കോടിരൂപയെന്ന് റിപ്പോർട്ട്. ചെവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന ശിവമൊഗ, വിജയപുര, ബാഗൽകോട്ട് മേഖലകളിൽ നിന്നാണ് പണം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പുമായിര ബന്ധപ്പെട്ട വടക്കൻ കർണാടകത്തിലും ഗോവയിലും റെയ്ഡ് തുടരുകയാണ്.
ആദായനികുതി വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നലെ കൂടുതൽ പണം പിടിച്ചെടുത്തത്. രണ്ടരക്കോടി രൂപയാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്ന് ശിവമൊഗയിലേക്ക് പോവുകയായിരുന്ന കാറിന്റെ സ്റ്റെപ്പിനി ടയറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. രണ്ടായിരം രൂപയുടെ കെട്ടുകളാണ് ടയറിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അധികൃതർ പുറത്ത് വിട്ടു.
ബാഗൽകോട്ടിലാണ് കൂടുതൽ പണം പിടിച്ച മറ്റൊരു മേഖല. ഇവിടെ ബാങ്ക് ജീവനക്കാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലധിമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. വോട്ടർമാർക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചതാണ് പണമെന്നാണ് ആദായ നികുതി വകുപ്പിന്റെ നിഗമനം.
#WATCH: Rs 2.30 cr in cash stuffed inside the spare tire in a car seized by Income-Tax officials. The cash was being transported from Bengaluru to Shivamogga. #Karnataka pic.twitter.com/yUeRdKVyzY
— ANI (@ANI) April 20, 2019