UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഖിലേഷ് യാദവിന് ഒപ്പമുള്ള കാവി വസ്ത്രധാരി ആര്; യോഗി സർക്കാറിനെതിരെ ‘ബാബ’ എന്ത് വെളിപ്പെടുത്തും

ക്യാമറയോട് പിന്തിരിഞ്ഞ് നടക്കുന്ന രണ്ട് ഫോട്ടോകൾ ഹിന്ദിയിലുള്ള ട്വീറ്റിന് ഒപ്പം ഉണ്ടെങ്കിലും കാവി വസ്ത്രധാരിയുടെ മുഖം വ്യക്തമല്ല.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നടപടികൾ ആവസാന ലാപ്പിലേക്ക് കടക്കുമ്പോൾ സസ്പെൻസ് ഒളിപ്പിച്ച് സമാജ് വാദി പാർട്ടി നേതാവും യുപി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ശനിയാഴ്ച പോസ്റ്റ് ചെയ്ത തന്റ ട്വീറ്റിലാണ് അഖിലേഷ് ആ സസ്പെൻസ് വെളിപ്പെടുത്തന്നത്.

തനിക്കൊപ്പം നടന്ന് നീങ്ങുന്ന കാവി വസ്ത്രധാരിയായ ഒരു വ്യക്തിയുടെ ഫോട്ടോ പങ്കുവച്ചാണ് അദ്ദേഹം സൂചനകൾ നൽകുന്നത്. ‘വ്യാജ ദൈവത്തിൽ വിശ്വസിക്കുന്നില്ല, എന്നാൽ ഒരു ബാബ ജിയെ ലഭിച്ചിരിക്കുന്നു.ഗൊരഖ്പൂരിന് പുറത്ത്. അദ്ദേഹം യുപിയിലെ സർക്കാറിനെ കുറിച്ച് എല്ലാവരോടും സത്യം വെളിപ്പെടുത്തും’. എന്ന കുറിപ്പം ഇതിനൊടൊപ്പം നൽകുന്നു. ക്യാമറയോട് പിന്തിരിഞ്ഞ് നടക്കുന്ന രണ്ട് ഫോട്ടോകൾ ഹിന്ദിയിലുള്ള ട്വീറ്റിന് ഒപ്പം ഉണ്ടെങ്കിലും കാവി വസ്ത്രധാരിയുടെ മുഖം വ്യക്തമല്ല.

അതേസമയം, ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ അഭിമാനപ്പോരാട്ടം നടക്കുന്ന യുപിയിൽ അവസാന നിമിഷം നടക്കാൻ പോലുന്ന നീക്കങ്ങൾ എന്താണെന്നുള്ള ആകാംഷയിലാണ് ഇപ്പോൾ രാഷ്ട്രീയ ലോകം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനു തൂത്തുവാരിയ ബിജെപിക്കെതിരെ എസ്.പി ബിഎസ്.പി പാർട്ടികൾ സഖ്യമായാണ് മൽസരിക്കുന്നത്. അതിനാല്‍ തന്നെ അഭിമാനപ്പോരാട്ടമാണ് ഇരുകൂട്ടർക്കും. എന്നാൽ കോൺഗ്രസ് തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 80ല്‍ 78 സീറ്റുകളില്‍ ബി.എസ്.പി–എസ്.പി–ആര്‍.എല്‍.ഡി സഖ്യം മല്‍സരിക്കും. ബി.എസ്.പി 38 സീറ്റുകളില്‍ മല്‍സരിക്കും. സമാജ്‍വാദി പാര്‍ട്ടി 37 സീറ്റുകളിലും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍