UPDATES

വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് നന്നായി നടന്നെന്ന് ആദ്യം പറഞ്ഞു; വോട്ടിംഗ് യന്ത്രങ്ങളില്‍ ആശങ്കയെന്ന് പ്രണബ് മുഖര്‍ജിയുടെ തിരുത്തല്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറിയെന്ന വിമര്‍ശനം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നതിന് ഇടയിലാണ് കമ്മീഷനെ പുകഴ്ത്തി പ്രണബ് മുഖര്‍ജി രംഗത്തെത്തിയിരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി നേതാക്കളുടേയും തുടര്‍ച്ചയായ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറിയെന്ന വിമര്‍ശനം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നതിന് ഇടയിലാണ് കമ്മീഷനെ പുകഴ്ത്തി പ്രണബ് മുഖര്‍ജി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം പ്രസ്താവന വിവാദമായതോടെ തിരുത്തലുമായി പ്രണബ് പ്രസ്താവനയിറക്കി.

വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടക്കുന്നതായുള്ള ആരോപണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ് എന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. വോട്ടിംഗ് മെഷിനുകളുടെ സുരക്ഷ ഉറപ്പാക്കുക തിരഞ്ഞെടുപ്പ്് കമ്മീഷന്റെ ഉത്തരവാദിത്തമാണ് എന്ന്് പ്രണബ് മുഖര്‍ജി പറഞ്ഞു. ഉത്തര്‍പ്രദേശിലും ബിഹാറിലും പഞ്ചാബിലും ഹരിയാനയിലും വോട്ടിംഗ് യന്ത്രങ്ങള്‍ സ്വകാര്യ കാറുകളും മറ്റും കൊണ്ടുപോകുന്നിത് നാട്ടുകാര്‍ പിടികൂടിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രണബ് മുന്‍ നിലപാട് തിരുത്തിയത്. പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.

അശോക് ലവാസയുടെ ആവശ്യം തള്ളി; ക്ലീൻ ചിറ്റ് തർക്കത്തിലെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍