UPDATES

വാര്‍ത്തകള്‍

രണ്ട് അഭിപ്രായ സർവേകളിൽ പ്രതീക്ഷ വച്ച് ഇടതുപക്ഷം; ഫലം വന്ന ഉടൻ നേതൃയോഗങ്ങൾ

കൈരളി – സിഇഎസ് സർവേയും, ന്യൂസ് 18 സർവേയും മാത്രമാണ് കേരളത്തിൽ ഇടത് മുന്നേറ്റം പ്രവചിക്കുന്നത്.

പൊതു തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് വലിയ മുന്നേറ്റം പ്രവചിക്കപ്പെടുന്ന അഭിപ്രായ സർവേകളെ തള്ളുമ്പോൾ തങ്ങൾക്ക് അനുകൂലമായി പ്രവചിച്ച രണ്ട് സർവേ ഫലങ്ങളിൽ വിശ്വാസം അർപ്പിച്ച് സംസ്ഥാനമത്തെ ഇടത് പക്ഷം. ഇന്നലെ പുറത്ത് വന്ന കൈരളി – സിഇഎസ് സർവേയും, ന്യൂസ് 18 സർവേയും മാത്രമാണ് കേരളത്തിൽ ഇടത് മുന്നേറ്റം പ്രവചിക്കുന്നത്.

കേരളത്തില്‍ എല്‍ ഡി എഫ് മുന്നിലെന്നാണ് സിഎന്‍എന്‍ ന്യൂസ് 18 എക്‌സിറ്റ് പോള്‍ ഫലം ചൂണ്ടിക്കാട്ടുന്നത്. എല്‍ഡിഎഫ് 11 മുതല്‍ 13 വരെ സീറ്റുകള്‍ നേടുമെന്നും ന്യൂസ്18നും ഐ പി എസ് ഒ എസും ചേര്‍ന്നു തയ്യാറാക്കിയ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. എന്നാൽ കേരളത്തിൽ എൽഡിഎഫിന് 8 മുതൽ 12 വരെ സീറ്റു ലഭിക്കുമെന്ന് കൈരളി ചാനൽ – സിഇഎസ് സർവേ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫിനും 8 മുതൽ 12 വരെ സീറ്റ് ലഭിക്കാം. യുഡിഎഫ് 40.8% – 43.2% വോട്ടു നേടും.എൽഡിഎഫിന്റെ വോട്ടോഹരി 40.3% – 42.7%. എൻഡിഎ 13.5% – 15.9%. വോട്ട് ശതമാനം കൂടുമെങ്കിലും സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

ഭൂരിപക്ഷം എക്സിറ്റ് പോളുകളും ഇടതുമുന്നണിക്കു തകർച്ചയാണു പ്രവചിക്കുമ്പോൾ തന്നെ അഭിപ്രായ സർവേകളെ വിശ്വസിക്കേണ്ടതില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എക്സിറ്റ് പോളുകളുമൊന്നും വിശ്വസിക്കേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രിയും ഇന്നലെ വ്യക്തമാക്കി. പ്രീപോൾ സർവേകൾക്കെതിരെ സംസ്ഥാനമാകെ പ്രചാരണം നടത്തേണ്ടിവന്ന സിപിഎം, എക്സിറ്റ് പോളുകളും യുക്തിഭദ്രമല്ലെന്ന നിലപാടാണ് കൈവരിക്കുന്നത്.

അതിനിടെ, തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ  മെയ് 24 ന് പിറ്റേന്ന് ഇടത് പക്ഷത്തെ പ്രധാന പാർട്ടികളായ സിപിഎമ്മും സിപിഐയും നേതൃയോഗങ്ങൾ വിളിച്ചു ചേർ‌ത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലവിലെ ആശങ്കകള്‍ നിലനിൽക്കെയാണ് വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐ സംസ്ഥാന നിർവാഹക സമിതിയും ചേരുന്നത്. 31, ജൂൺ ഒന്ന് തീയതികളിൽ സിപിഎം സംസ്ഥാന കമ്മിറ്റി ചേരും. സംസ്ഥാനത്ത ഫലം വിലയിരുത്തുന്ന ഈ യോഗങ്ങൾക്ക് ശേഷമായിരിക്കും ഇരുപാർട്ടികളുടെയും ദേശീയ നേതൃയോഗങ്ങള്‍ ചേരുക. മാസം 31, ജൂൺ ഒന്ന് തീയതികളിൽ സിപിഎം സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്.

ബിജെപിക്കു കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധ്യത കല്‍പ്പിക്കപ്പെടുന്നതിനാല്‍ തന്നെ ശബരിമല വിഷയത്തിൽ ഉൾപ്പെടെ സ്വീകരിച്ച നിലപാടുകളുടെ പേരിൽ ഇതിന് അവസരമൊരുക്കിയത് എൽഡിഎഫും സർക്കാരുമല്ലേയെന്ന ചോദ്യമായിരിക്കും ഉയരാൻ സാധ്യത. ഭൂരിപക്ഷ– ന്യൂനപക്ഷ വോട്ടുകൾ എതിരായെന്ന വിലയിരുത്തൽ ഇരുപാർട്ടികൾക്കുമില്ല. എന്നാൽ ഹിന്ദു വോട്ടുകൾ എങ്ങോട്ട് ഏകീരിക്കുമെന്നായിരിക്കും ചർച്ചയാവാൻ പോവുന്ന വസ്ഥുത. ഇത് ഭാവിയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയേക്കും.

‘നമ്മടെ പള്ളീല്‍ അടക്കാനാരുന്നു അമ്മാമ്മച്ചിക്ക് ആഗ്രഹം, മറ്റേ പള്ളിക്കാര് ക്യാഷ് ടീമാണ്, ചില്ലു കല്ലറയും സെല്ലും ഒക്കെയുള്ളവര്‍’; ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം എട്ടാം ദിവസവും മോര്‍ച്ചറിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍