UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാറ്ററി ടോർച്ചുമായി കമൽ ഹാസൻ; മക്കൾ നീതി മയ്യം 40 സീറ്റുകളിലും മൽസരിക്കും

തമിഴ്നാട്ടിൽ പുതിയ കാലഘട്ടത്തിന്റെ വെളിച്ചം തെളിയിക്കാൻ പരിശ്രമിക്കാൻ പോവുന്നെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

രാഷ്ട്രീയ പ്രഖ്യാപനത്തിന് പിറകെ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാനൊരുങ്ങുന്ന കമല്‍ ഹാസന്റെ പാർട്ടി മക്കൾ നീതി മയ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനിവദിച്ചു. ബാറ്ററി ടോർച്ചാണ് കമ്മീഷൻ പാർട്ടിക്ക് ചിഹ്നമായി അനുവദിച്ചത്. പാർട്ടി മേധാവിയും നടനുമായ കമൽ ഹാസൻ തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്നാട്ടിൽ പുതിയ കാലഘട്ടത്തിന്റെ വെളിച്ചം തെളിയിക്കാൻ പരിശ്രമിക്കാൻ പോവുന്നെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. രാജ്യത്തെ രാഷ്ട്രീയത്തിൽ കാതലായ മാറ്റം വന്നു തുടങ്ങുകയാണെന്നും അദ്ദേഹം പറയുന്നു. മക്കൾ നീതി മയ്യത്തിന് പുറമെ 38 പുതിയ പാർട്ടികൾക്കും കമ്മീഷൻ ചിഹ്നം അനുവദിച്ചിട്ടുണ്ട്.

പുതുച്ചേരി ഉൾപ്പെടെ തമിഴ്നാട്ടിലെ മുഴുവൻ ലോക്സഭാ സിറ്റിലും തന്റെ പാർട്ടി മൽസരിക്കുമെന്ന് നേരത്തെ തന്നെ കമല്‍ ഹാസൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ സഖ്യങ്ങളിൽ ഭാഗമാവാതെ പാർട്ടി തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തമിഴ്നാട്ടിലെ ജനങ്ങളെ അഴിമതിയില്ലാതെ സേവിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും തങ്ങളുടെ കൈകളിൽ കറപുരളില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ കോൺഗ്രസുമായി മക്കൽ നീതി മയ്യം സഖ്യമുണ്ടാക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് ഡിഎംകെയുമായി തിരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചതോടെ തനിച്ച് മൽസരിക്കാൻ തീരുമാനിക്കുകയായിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍