UPDATES

സയന്‍സ്/ടെക്നോളജി

ഇന്നു കാണാം 21ാം നൂറ്റാണ്ടിന്റെ ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം

ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഗ്രഹണത്തിന്റെ രണ്ടാം ഘട്ടം പൂലര്‍ച്ചെ അഞ്ച് വരെ നീളുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

ഒരു മണിക്കൂര്‍ 42 മിനിറ്റ് 57 സെക്കന്റ് സമയം നീണ്ടുനില്‍ക്കുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാവും. ഇന്ത്യന്‍ സമയം രാത്രി 10.45 ഓടെ ആരംഭിക്കുന്ന പൂര്‍ണഗ്രഹണം രാത്രി 12 മണിക്ക് ശേഷമായിരിക്കും ഇന്ത്യയില്‍ ദൃശ്യമായി തുടങ്ങുക.

ചന്ദ്രന്‍ ചുവന്ന നിറം കൈവരിക്കുന്ന സുന്ദര ദൃശ്യമായ ബ്ലഡ് മൂണ്‍ എന്ന പ്രതിഭാസമായിരിക്കും ഇന്ത്യയില്‍ ദൃശ്യമാവുക. തെക്കെ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് , ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. ഭൂമിയുടെ അന്തരീക്ഷത്തില്‍ തട്ടിത്തെറിച്ചെത്തുന്ന ചുവന്ന പ്രകാശം മാത്രം വീഴുന്നതിനാലാണ് ചന്ദ്രന്‍ ഈ സമയത്ത് ചുവന്ന നിറത്തില്‍ ദൃശ്യമാകുന്നത്.

ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഗ്രഹണത്തിന്റെ രണ്ടാം ഘട്ടം പൂലര്‍ച്ചെ അഞ്ച് വരെ നീളുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. 2019 ജനുവരി 21നാണ് അടുത്ത അടുത്ത ചന്ദ്രഗ്രഹണം. പക്ഷെ അന്നത്തെ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. പിന്നീട് ഇന്ത്യയില്‍ കാണാനാവുന്ന ചന്ദ്രഗ്രഹണം അടുത്ത വര്‍ഷം ജൂലൈ 16ലെ ഭാഗിക ചന്ദ്രഗ്രഹണം മാത്രമാണ്. ഇതിനാലാണ് ഇന്നത്തെ ഗ്രഹണം നൂറ്റാണ്ടിന്റെ ഗ്രഹണമാക്കി കണക്കാക്കുന്നത്. സൂര്യഗ്രഹണം കണ്ണുകള്‍ക്ക് പ്രശ്‌നമുണ്ടാക്കുമെങ്കിലും ചന്ദ്രഗ്രഹണത്തിന് ഈ സാധ്യതിയില്ലെന്നതിനാല്‍ ധൈര്യമായി ചുവന്ന ചന്ദ്രനെ നോക്കി ആസ്വദിക്കാമെന്നും നിരീക്ഷകര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍