UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോയ കേസിലെ വിധി പുനഃപരിശോധിക്കണം: ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രിം കോടതിയെ സമീപിക്കും

സുപ്രിം കോടതിയുടെ വേനല്‍ അവധിക്കു ശേഷം ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം.

സിബിഐ കോടതി പ്രത്യേക ജഡ്ജി ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണം സംബന്ധിച്ച കേസില്‍ സ്വതന്ത്രാന്വേഷണം വേണ്ടെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കും. അന്വേഷണ ആവശ്യം തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ഖര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ ഏപില്‍ 19 ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് ലോയേഴ്‌സ് അസോസിയേഷന്‍ വീണ്ടും കോടതിയെ സമീപിക്കുന്നത്. കേസില്‍ സ്വതന്ത്രാന്വേഷണം വേണ്ടെന്ന കോടതി നിലപാട് ജനാധിപത്യ മുല്യങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്നും ഇത് ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്ക് ഭംഗം വരുത്തുന്നതാണെന്നും ഹര്‍ജി പറയുന്നു. സുപ്രിം കോടതിയുടെ വേനല്‍ അവധിക്കു ശേഷം ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം.

2014 ഡിസംബര്‍ 1നാണ് ജസ്റ്റിസ് ലോയയെ നാഗ്പൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി നാഗ്പൂരിലെത്തിയതായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലോയയുടെ മരണത്തില്‍ കുടുംബാംഗങ്ങള്‍ ദുരൂഹത ആരോപിച്ചു രംഗത്ത് വരികയും ദി കാരവനില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ വിഷയം വിവാദമാവുകയായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊറാബ്ദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായോട് കോടതിയില്‍ ഹാജരാകന്‍ ജസ്റ്റിസ് ബി എച്ച ലോയ ഉത്തരവിട്ടിരുന്നു.

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍