UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അധ്യാപിക തലക്കടിയേറ്റ് മരിച്ചു; ഭര്‍ത്താവ് ഒളിവില്‍

ചവറ സ്വദേശിയുമായി അനിതയ്ക്കുണ്ടായിരുന്ന അടുപ്പം കുടുംബ വഴക്കിന് കാരണമായിരുന്നു.

ശാസ്താം കോട്ട രാജഗിരിയില്‍ സ്‌കൂള്‍ അധ്യാപിക വീട്ടില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍. ചന്ദനപ്പള്ളി ഗവ. എല്‍പി സ്‌കുള്‍ അധ്യാപികയും അനിതാ ഭവനില്‍ ആഷ്‌ലിയുടെ ഭാര്യയുമായ അനിതാ സ്റ്റീഫനാണ് മരിച്ചത്. ചെവ്വാഴ്ച വൈകുന്നേരം സ്‌കൂളില്‍ നിന്നും കുട്ടികളെ കൂട്ടിവന്ന അനിതയുടെ അച്ഛന്‍ സ്റ്റീഫനാണ് ഇവരെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കടിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ചിരവയും സമീപത്തുണ്ടായിരുന്നു. സംഭവത്തിന് ശേഷം അനിതയുടെ ഭര്‍ത്താവും വര്‍ക്കല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ ആഷ്‌ലി സോളമനെ കാണാതായി.

പ്രണയ വിവാഹമായിരുന്നു ആഷ്‌ലിയുടെയും അനിതയുടെയും. എന്നാല്‍ ചവറ സ്വദേശിയുമായി അനിതയ്ക്കുണ്ടായിരുന്ന അടുപ്പം കുടുംബ വഴക്കിന് കാരണമായിരുന്നു. ചവറ സ്വദേശിക്കൊപ്പം വീടുവിട്ടിറങ്ങിയ അനിതയെ ആഷ് ലി നിര്‍ബന്ധിച്ച് മടക്കിക്കൊണ്ട് വരികയും ചെയ്തിരുന്നു. അനിത വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് ചവറ സ്വദേശി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കിയിരുന്നു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 15 ന് അനിതയെ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് പിറകെ ചവറ സ്വദേശി കഴിഞ്ഞ ദിവസം അനിതയെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആഷ്‌ലിയും അനിതയും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു അച്ഛന്‍ സ്റ്റീഫന്‍ പുറത്ത് പോയത്. രണ്ടരയോടെ ആഷ്‌ലിയും വീട്ടില്‍ നിന്ന് ഇറങ്ങുന്നത് കണ്ടതായി അയല്‍ വാസികള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. ആരോണ്‍, ആല്‍വിന്‍ എന്നിവരാണ് അനിതയുടെ മക്കള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍