UPDATES

ചന്ദ്രയാൻ- 2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ, നിർണായക ഘട്ടം വിജയകരമെന്ന് ഐഎസ്ആർഒ

ഓൺ‌ബോർഡ് പ്രൊപ്പൽ‌ഷൻ സിസ്റ്റം ഉപയോഗിച്ച് ഇന്ത്യൻ സമയം 09.02ഓടെ ആസൂത്രണം ചെയ്ത പ്രകാരം തന്നെ പേടകം ചന്ദ്രോപരിതലത്തിൽ പ്രവേശിച്ചു

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണ പഥത്തിൽ നിന്നും ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് വിജയകരമായി പ്രവേശിച്ചതായി ഐഎസ്ആർഒ. വിക്ഷേപണം നടന്ന് 29 ദിവസങ്ങൾക്ക് ശേഷമാണ് പേടകം ചന്ദ്ര ഭ്രമണ പഥമെന്ന് നിർണായക ഘട്ടത്തിലേക്ക് കടന്നത്.

ഭൂമിയുടെ ഭ്രമണപഥം വിട്ട് ഓഗസ്റ്റ് 14-ന് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി യാത്ര തുടങ്ങിയ പേടകം ദ്രവ എൻജിൻ ജ്വലിപ്പിച്ചാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ചത്. ഓൺ‌ബോർഡ് പ്രൊപ്പൽ‌ഷൻ സിസ്റ്റം ഉപയോഗിച്ച് ഇന്ത്യൻ സമയം 09.02ഓടെ ആസൂത്രണം ചെയ്ത പ്രകാരം പേടകം ചന്ദ്രോപരിതലത്തിൽ പ്രവേശിച്ചെന്ന് ഐഎസ്ആർഒ വാർത്താക്കുറിപ്പിൽ വ്യക്മതാക്കി. 1738 സെക്കൻഡായിരുന്നു ഇതിനായി ചിലവിഴിച്ചത്. ചന്ദ്രോപരിതലത്തിൽ നിന്നും 114 കിലോമീറ്റർ x 18072 കിലോമീറ്റർ അകലെയാണ് ഇപ്പോഴുള്ള ഭ്രമണപഥം.

ഈ സഞ്ചാര പാതയിൽ 13 ദിവസം ചുറ്റിയശേഷം സെപ്റ്റംബർ രണ്ടിന് ഓർബിറ്ററിൽനിന്ന് വിക്രം എന്നു പേരുള്ള ലാൻഡർ വേർപെടുകയും. തുടർന്ന് സെപ്തംബർ ഏഴിന് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ഇറങ്ങും. ഇതോടെ ഓർബിറ്ററിൽനിന്നും വേർപെടുന്ന ലാൻഡറിനെ രണ്ടുതവണ ഭ്രമണ പഥത്തിൽ മാറ്റംവരുത്തി ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം.

ഭൂമിയുടെ ഭ്രമണപഥത്തിൽ 23 ദിവസം ചുറ്റിയ ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം യാത്ര തുടങ്ങിയത്. ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്കുള്ള പ്രവേശനമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. അഞ്ച് ഘട്ടങ്ങളായാണ് പേടകത്തെ ഭുമിയുടെ ഭ്രമണപഥത്തിൽ നിന്നും ഉയർത്തിയത്.

സോഫ്റ്റ് ലാൻഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാൻഡറിൽനിന്നും റോവർ പുറത്തിറങ്ങി ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തത്ത തരത്തിലാണ് ദൗത്യം സജ്ജീകരിച്ചിരിക്കുന്നത്. 14 ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്. 14 ദിവസം ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് റോവറും വിവരങ്ങള്‍ ശേഖരിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍