UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്നു മുതൽ ഒരു താൽക്കാലിക ജീവനക്കാരനും കെഎസ്ആർടിസിയിൽ ഉണ്ടാവരുത്; കർശന നിർ‍ദേശവുമായി ഹൈക്കോടതി

വൈകിയാൽ കെഎസ്ആർടിസിയുടെ തലപ്പത്തുള്ളവർക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനറിയാമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

കെഎസ്‍ആർടിസിയിലെ താൽക്കാലിക എം പാനൽ ജീവനക്കാരെ പിരിച്ചുവിടണെന്നുള്ള ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ഹൈക്കോടതി. പിഎസ്‍സി നിയമിച്ചവർക്ക് ജോലി നൽകുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇന്നുമുതൽ ഒരു താൽക്കാലിക ജീവനക്കാരൻ പോലും കെഎസ്ആര്‍ടിസിയില്‍ സർവീസിലില്ല എന്ന് ഉറപ്പുവരുത്തണമെന്നും വ്യക്തമാക്കി.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഇന്ന് കെഎസ്ആർടിസിക്കെതിരെ രൂക്ഷവിമർശനമുയർത്തിയത്.  എം പാനൽ ജീവനക്കാരുടെ നിയമനം ചോദ്യം ചെയ്തുളള വിവിധ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

അതേസമയം, താൽക്കാലിക ജീവനക്കാർ നൽകിയ പുനപരിശോധനാഹർജി പരിഗണിക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി പിരിച്ചുവിടൽ സംബന്ധിച്ച ഉത്തരവ് നടപ്പാക്കാതെ വെറുതേ സമയം നീട്ടിക്കൊണ്ടുപോവുകയാണോ എന്നും കോടതി കെഎസ്ആർടിസിയോട് ചോദിച്ചു. ഇക്കാര്യത്തിൽ ഇനി നടപടി വൈകിയാൽ കെഎസ്ആർടിസിയുടെ തലപ്പത്തുള്ളവർക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനറിയാമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

അതിനിടെ, താൽക്കാലികജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് കൊടുത്തതായി  കെഎസ്ആർടിസി  ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ വിഷയത്തിൽ കെഎസ്ആർടിസി എംഡി തന്നെ നേരിട്ട് സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും കോടതി പറഞ്ഞു. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.

അതേസമയം ഹൈക്കോടതി വിധി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയതായി എംഡി ടോമിൻ തച്ചങ്കരി വ്യക്തമാക്കി. എന്നാൽ താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നതോടെ കെഎസ്ആർടിസി കൂടുതൽ  പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 8000 സ്ഥിരം ജീവനക്കാർ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

കെഎസ്ആർടിസിയിലെ 3,862 എംപാനൽ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും; സർവീസ് താളം തെറ്റിയേക്കും

കോടതിവിധി മൂലം ജോലി പോവുക 3600-ലേറെ എംപാനലുകാര്‍ക്ക്; കെഎസ്ആര്‍ടിസിയും കട്ടപ്പുറത്താകും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍