UPDATES

സഭയില്‍ വിശ്വാസവോട്ട് തേടാം: ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെ്ന്നും ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന് ബിജെപി കത്ത് നല്‍കിയിരുന്നു.

നിയമസഭയില്‍ വിശ്വാസ വോട്ട് തേടണമെന്ന ബിജെപിയുടെ ആവശ്യം അംഗീകരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ സഭയില്‍ ന്യൂനപക്ഷമാണ് എന്നും വിശ്വാസ വോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണം എന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന് ബിജെപി കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ വിശ്വാസവോട്ടിന് തയ്യാറാണ് – കമല്‍നാഥ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ മധ്യപ്രദേശിലെ ഭൂരിഭാഗം സീറ്റുകളും ബിജെപി നേടുമെന്ന് പ്രവചിച്ചിരിക്കുന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ ബിജെപി ഊര്‍ജ്ജിതമാക്കിയത്. ആകെയുള്ള 29 സീറ്റുകളില്‍ കോണ്‍ഗ്രസിന് പരമാവധി അഞ്ച് സീറ്റേ കിട്ടൂ എന്ന് എക്‌സിറ്റ് പോളുകള്‍ പറയുന്നു.

15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. 230 അംഗ നിയമസഭയില്‍ 114 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റ്. ബി എസ് പിയുടെ രണ്ട് എംഎല്‍എമാരുടേയും സമാജ് വാദി പാര്‍ട്ടിയുടെ ഒരു എംഎല്‍എയുടേയും നാല് സ്വതന്ത്രന്മാരുടേയും പിന്തുണയിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരടക്കം തങ്ങള്‍ക്കൊപ്പം വരുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍