UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്‍ക്കത്തയില്‍ ലൈവ് സ്റ്റണ്ട് ഷൂട്ട് ചെയ്യാന്‍ ഹൂഗ്ലി നദിക്കടിയില്‍ പോയ മജീഷ്യന്‍ മുങ്ങിമരിച്ചതായി സംശയം

ഡൈവര്‍മാര്‍ ആഴത്തിലേയ്ക്ക് പോയി തിരഞ്ഞെങ്കിലും ചഞ്ചല്‍ ലാഹിരിയെ കണ്ടെത്താനായില്ല.

വിഖ്യാത മജീഷ്യന്‍ ഹാരി ഹൗഡിനിയുടെ മാതൃകയില്‍ കൊല്‍ക്കത്തയില്‍ വെള്ളത്തിനടിയില്‍ ലൈവ് സ്റ്റണ്ട് പെര്‍ഫോമന്‍സ് നടത്താന്‍ ശ്രമിച്ച മജീഷ്യന്‍ ഹൂഗ്ലി നദിയില്‍ മുങ്ങി മരിച്ചതായി സംശയം. ചഞ്ചല്‍ ലാഹിരി എന്ന മജീഷ്യനാണ് വെള്ളത്തില്‍ മുങ്ങിപ്പോയതായി സംശയം. മില്ലെനിയം പാര്‍ക്കില്‍ നിന്നാണ് ചഞ്ചല്‍ ലാഹിരി വെള്ളത്തിലേയ്ക്ക് പോയത്. ഹൗറ പാലത്തിന്റെ 28ാം നമ്പര്‍ പില്ലറിന് സമീപമാണ് ലാഹിരിയെ കാണാതായത്. പൊലീസും ഡിസാസ്റ്റര്‍ മാനേജ്്‌മെന്റ് സംഘവും ചഞ്ചല്‍ ലാഹിരിക്കായി തിരച്ചില്‍ നടത്തി. ഡൈവര്‍മാര്‍ ആഴത്തിലേയ്ക്ക് പോയി തിരഞ്ഞെങ്കിലും ചഞ്ചല്‍ ലാഹിരിയെ കണ്ടെത്താനായില്ല.

അനുമതി വാങ്ങിയ ശേഷമാണ് ചഞ്ചല്‍ ലാഹിരി പെര്‍ഫോമന്‍സ് നടത്തിയത്. അതേസമയം മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും പൊലീസ് പറയുന്നു. ഫെയര്‍ലി പ്ലേസ് ഘട്ടില്‍ നിന്ന് ഒരു ബോട്ട് പിടിച്ചാണ് ചഞ്ചല്‍ ലാഹിരി പോയത്. ഉച്ചയോടെ പില്ലര്‍ 28ല്‍ നിന്ന് നദിയിലേയ്ക്ക് ചാടി. വളരെയധികം റിസ്‌കുള്ളതും സങ്കീര്‍ണവുമായ മാന്ത്രിക പ്രകടനത്തിനാണ് ചഞ്ചല്‍ ലാഹിരി ശ്രമിച്ചത്.

കൈയും കാലും കെട്ടി കൂടിനകത്ത് കയറിയാണ് ചഞ്ചല്‍ ലാഹിരി സാഹസപ്രകടനത്തിനിറങ്ങിയത്. ക്രെയിനില്‍ കൂട് ഹൂഗ്ലി നദിയിലേയ്ക്ക് ഇറക്കുകയായിരുന്നു. കെട്ടുകള്‍ അഴിച്ച് ചഞ്ചല്‍ പുറത്തുവരുന്നതായിരുന്നു ലക്ഷ്യമിട്ട മാജിക്. കൈയും കാലും കെട്ടി കൂടിനകത്ത് കയറിയാണ് ചഞ്ചല്‍ ലാഹിരി സാഹസപ്രകടനത്തിനിറങ്ങിയത്. ക്രെയിനില്‍ കൂട് താഴേക്കിറക്കുകയായിരുന്നു. കെട്ടുകള്‍ അഴിച്ച് ചഞ്ചല്‍ പുറത്തുവരുന്നതായിരുന്നു ലക്ഷ്യമിട്ട മാജിക്. എന്നാല്‍ ചഞ്ചല്‍ ലാഹിരിയുടെ സാഹസിക പ്രകടനത്തിന് കയ്യടിച്ച കാണികള്‍, 10 മിനുട്ട് കഴിഞ്ഞിട്ടും ആളെ കാണാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായി. ഉടന്‍ പൊലീസിനേയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനേയും വിവരമറിയിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍