UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യു വധം; മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന് ഭീഷണിക്കത്ത്

അഭിമന്യൂവിന്റെ കുടുംബത്തെ സഹായിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ളത കത്തുകളും ചില മാസികകളുമാണ് കോളജ് പ്രിന്‍സിപ്പല്‍ കെ എന്‍ കൃഷ്ണ കുമാറിന് ലഭിച്ചത്.

അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായികരിച്ചുകൊണ്ട് മഹാരാജാസ് കോളജ് പ്രിന്‍സിപ്പാലിന് ഭീഷണിക്കത്ത്. അഭിമന്യൂവിന്റെ കുടുംബത്തെ സഹായിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ളത കത്തുകളും ചില മാസികകളുമാണ് കോളജ് പ്രിന്‍സിപ്പല്‍ കെ എന്‍ കൃഷ്ണ കുമാറിന് ലഭിച്ചത്. കഴിഞ്ഞ ആഴ്ച മുതല്‍ രണ്ട് തവണയായി തപാലില്‍ ആണ് കത്തുകളും മാസികകളും ലഭിച്ചുകൊണ്ടിരിക്കുന്നത്. പി ബി നം 58, മഞ്ചേരി 676121 എന്ന വിലാസത്തിലാണ് ഇവ അയച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍, കോളജ് സൂപ്രണ്ട്, ജീവനക്കാര്‍ എന്നിവരുടെ പേരിലാണ് പുസ്തകങ്ങള്‍ എത്തുന്നത്. അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിക്കുന്ന ലേഖനങ്ങളും മാസികളിലുണ്ട്. കത്തും, പുസ്തകങ്ങളും ഉള്‍പ്പെടെയുള്ളവ അഭിമന്യു വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

അതേസമയം, അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായുള്ള പോലീസ് അന്വേഷണം തുടരുകയാണ്. കേസുമായി ഹബന്ധപ്പെട്ട് പിടിച്ചെടുത്ത മൊബൈഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍ എന്നിവയുടെ പരിശോധന തിരുവന്തപുരത്തെ ഫോറന്‍സിക ലാബില്‍ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെതാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്ന ഉപകരണങ്ങള്‍. അതിനിടെ, കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ള പ്രതികളെ ഈ മാസം 28 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂഹമ്മദിനു പുറമേ കാംപസ് ഫ്രണ്ട് ജില്ലാകമ്മിറ്റി അംഗം എസ് ആദില്‍, കണ്ണുര്‍ സ്വദേശി ഷാനവാസ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് ഇടുക്കി വട്ടവട സ്വദേശിയും മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കാംപസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്.

ഇത് നാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും കേരളമാണ്, തീവ്രവാദികളുടേതല്ല; കുരീപ്പുഴ പ്രതികരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍