UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബയ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ജാതി അധിക്ഷേപം കൊണ്ട് തന്നെയെന്ന് മഹാരാഷ്ട്ര മന്ത്രി; സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് ഉടന്‍

മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

മുംബയ് നായര്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പായല്‍ തഡ്വിയുടെ ആത്മഹത്യ ജാതി അധിക്ഷേപം മൂലം തന്നെയെന്ന് മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഗീരിഷ് മഹാജന്‍. ആന്റി റാഗിംഗ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതിന് വ്യക്തമായ തെളിവുണ്ട് എന്ന് ഗിരീഷ് മഹാജന്‍ പറഞ്ഞു. 26കാരിയായ രണ്ടാം വര്‍ഷ ഗൈനക്കോളജി വിദ്യാര്‍ത്ഥിനിയായിരുന്നു പായല്‍ തഡ്‌വിയെ കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നായര്‍ ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള ടോപ്പിക്കല്‍ നാഷണല്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു പായല്‍. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ ജാതി അധിക്ഷേപത്തേയും മാനസിക പീഡനത്തേയും തുടര്‍ന്നാണ് പായല്‍ ആത്മഹത്യ ചെയ്തത് എന്നാണ് അമ്മ പറയുന്നത്. ഈ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

പായല്‍ ജോലി ചെയ്തിരുന്ന ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലിന് മുന്നില്‍ പായലിന്റെ ബന്ധുക്കളും പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ദലിത് സംഘടന വഞ്ചിത് ബഹുജന്‍ അഘാഡിയും അടക്കമുള്ളവ പ്രതിഷേധിച്ചിരുന്നു. അമ്മ ആബിദയും ഭര്‍ത്താവ് സല്‍മാനും പ്രതിഷേധത്തിനെത്തിയിരുന്നു. സര്‍ക്കാര്‍ ഇടപെടണമെന്നും പൊലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സല്‍മാന്‍ പറയുന്നു. പ്രതിഷേധക്കാര്‍ക്കും പായലിന്റെ കുടുംബത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യുപിയിലെ ഭീം ആര്‍മ നേതാവ് ചന്ദ്രശേഖര്‍ ആസാദ് പായലിന് നീതി കിട്ടാനുള്ള പ്രക്ഷോങ്ങള്‍ക്ക് പിന്തുണയുമായി ആവശ്യമെങ്കില്‍ താന്‍ മുംബൈയിലെത്തുമെന്ന് അറിയിച്ചു. മഹാരാഷ്ട്ര വനിത കമ്മീഷന്‍ ഹോസ്പിറ്റലിന് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

പായലിന്റെ മരണത്തിന് 10 ദിവസം മുമ്പ് തന്നെ സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ ഭാഗത്ത് നിന്നുള്ള പീഡനം ചൂണ്ടിക്കാട്ടി ഡീനിന് കത്ത് നല്‍കിയിരുന്നതായി അമ്മ ആബിദ താഡ്വി പറയുന്നു. അതേസമയം തനിക്ക് കത്തൊന്നും കിട്ടിയിട്ടില്ല എന്നാണ് ഡീന്‍ പറയുന്നത്. തിങ്കളാഴ്ച ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ അടക്കം നാല് ഡോക്ടര്‍മാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍